കോഴിക്കോട് : വളയം ആയോട് മലയോരത്തെ വ്യാജവാറ്റ് കേന്ദ്രത്തില്‍ നാദാപുരം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 520 ലിറ്റര്‍ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. പൂവത്താനി തോടിന് സമീപങ്ങളിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ കന്നാസുകളിലും ടാങ്കുകളിലുമായി സൂക്ഷിച്ച് വെച്ചതായിരുന്നു വാഷ് ശേഖരം. ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെ പ്രിവന്‍റീവ് ഓഫീസര്‍ സി.പി ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് വാറ്റുകരണങ്ങളും കണ്ടെത്തി.സിഇഒമാരായ
കെ.കെ.രാജേഷ് കുമാര്‍,പി.കെ.അനിരുദ്ധ്, പി.വിജേഷ്, രാഹുല്‍ അക്കിലേരി, അനൂപ് മയങ്ങിയില്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.
ആയോട് വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയ്‌ഡ്; 520 ലിറ്റര്‍ വാഷ് പിടികൂടി - 520 liters of wash was seized
പൂവത്താനി തോടിന് സമീപങ്ങളിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ കന്നാസുകളിലും ടാങ്കുകളിലുമായി സൂക്ഷിച്ച് വെച്ചതായിരുന്നു വാഷ് ശേഖരം.