കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ വീടുകളിൽ റെയ്‌ഡ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പന്ത്രണ്ട് പ്രതികളുടെ വീടുകളിലാണ് പരിശോധന. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്.
READ MORE:കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു
ബാക്കി രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിലാണ് തുടരുന്നത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.