ETV Bharat / state

പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ പുറമേരിയില്‍

രാവിലെ 11 മണി മുതൽ 2 മണി വരെ വടകര - കുറ്റ്യാടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാദാപുരം ഡിവൈഎസ്‌പി.

ranul gandhi visit purameri kozhikode nadapuram  Rahul Gandhi  election campaign  election  തെരഞ്ഞെടുപ്പ്  യുഡിഎഫ്  രാഹുല്‍ ഗാന്ധി  എന്‍എസ്‌ജി ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ പുറമേരിയില്‍
author img

By

Published : Apr 2, 2021, 10:39 PM IST

കോഴിക്കോട്: രാഹുല്‍ ഗാന്ധി നാളെ പുറമേരിയിലെത്തും. നാദാപുരം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ കെ പ്രവീണ്‍ കുമാര്‍, കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുളള, യുഡിഎഫ് പിന്തുണ നല്‍കുന്ന വടകര മണ്ഡലം ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് രാഹുല്‍ ഗാന്ധി പുറമേരിയിലെത്തുന്നത്.

നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും. പരിപാടിയില്‍ വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തില്‍ പരം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. എണ്ണായിരം പേര്‍ക്ക് ഇരിക്കാവുന്ന സദസ്സും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കൊയിലാണ്ടിയിൽ യുഡിഎഫ് റാലിക്ക് ശേഷം വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് ഹെലിക്കോപ്റ്ററിൽ ഇറങ്ങി റോഡ് മാര്‍ഗമാണ് രാഹുല്‍ ഗാന്ധി പുറമേരിയില്‍ എത്തിച്ചേരുന്നത്. പുറമേരി മൈതാനത്തില്‍ സജ്ജീകരിച്ച വേദിയുടെ സുരക്ഷ എന്‍എസ്‌ജി ഉദ്യോഗസ്ഥരും, നാദാപുരം ഡിവൈഎസ്‌പി പി എ ശിവദാസൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി സലീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും പരിശോധിച്ച് ഉറപ്പുവരുത്തി.

രാവിലെ 11 മണി മുതൽ 2 മണി വരെ വടകര - കുറ്റ്യാടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാദാപുരം ഡിവൈഎസ്‌പി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.