ETV Bharat / state

ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം - മണ്ണിടിച്ചില്‍

അപകട സമയത്ത് ഇരുപതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു.

ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം
author img

By

Published : Jun 18, 2019, 1:20 PM IST

Updated : Jun 18, 2019, 2:51 PM IST

കോഴിക്കോട്: കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. കോഴിക്കോട്- മലപ്പുറം അതിര്‍ത്തിയില്‍ ചെറുവാടി പഴംപറമ്പിലെ ക്വാറിയിലാണ് അപകടം നടന്നത്. ഓമാനൂർ സ്വദേശി വിനു, പഴംപറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും ചെങ്കൽ മെഷീന്‍റെ ഡ്രൈവർമാരാണ്. ഇന്ന് രാവിലെ 9.30 നാണ് അപകടം നടന്നത്.

കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ വലിയ തോതിൽ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കൂറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. അപകട സമയത്ത് ഇരുപതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് മണ്ണിനടിയില്‍പെട്ടവരെ രക്ഷപെടുത്തിയത്.

Intro:Body:

ചെറുവാടി പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 മരണം

കോഴിക്കോട് മലപ്പുറം ജില്ലാതിർത്തിയായ പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് 2 പേർ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂർ സ്വദേശി വിനു, പഴം പറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കൽ മെഷീന്റെ ഡ്രൈവർമാരാണ് മരിച്ച 2 പേരും.

പതിവ് പോലെ രാവിലെ ജോലിക്കെത്തിയ ഇവർ വലിയ തോതിൽ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കുറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. ഈ സമയത്ത് 20 ഓളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

Conclusion:
Last Updated : Jun 18, 2019, 2:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.