ETV Bharat / state

കൂളിമാട് കടവ് പാലത്തില്‍ പരിശോധന നടത്താന്‍ പൊതുമരാമത്ത് വിഭാഗം വിജിലന്‍സ് - ബുധനാഴ്ച പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലന്‍സ് പരിശോധന

ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണമുൾപ്പടെ പിഡബ്ല്യുഡി വിജിലൻസ് വിഭാഗം പരിശോധിക്കും

Koolimad Kadavu bridge  PWD Vigilance inspection of Koolimad Kadavu bridge  ബുധനാഴ്ച പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലന്‍സ് പരിശോധന  കൂളിമാട് കടവ് പാലം തകര്‍ന്നു
കൂളിമാട് കടവ് പാലത്തില്‍ ബുധനാഴ്ച പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലന്‍സ് പരിശോധന
author img

By

Published : May 17, 2022, 8:49 PM IST

കോഴിക്കോട് : കൂളിമാട് കടവ് പാലത്തില്‍ നാളെ (18.05.2022) പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലന്‍സ് വിഭാഗം പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണമുൾപ്പടെ പിഡബ്ല്യുഡി വിജിലൻസ് വിഭാഗം പരിശോധിക്കും. റോഡ് ഫണ്ട് ബോർഡും പാലത്തില്‍ പരിശോധന നടത്തും.

Also Read: കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച : പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് ഇന്നലെ തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിർമാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമാണം തടസപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമാണം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.