ETV Bharat / state

PV Anwar MLA case| പിവി അന്‍വറിനെതിരായ മിച്ച ഭൂമി കേസ്; അധികഭൂമിയുടെ രേഖകള്‍ ഹാജരാക്കി പരാതിക്കാര്‍ - kerala news updates

പിവി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ച ഭൂമി കേസില്‍ 46.83 ഏക്കർ അധിക ഭൂമിയുടെ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയതിന് പുറമെയുള്ള തെളിവുകളാണിത്. കേസ് നടന്ന് കൊണ്ടിരിക്കേ എംഎല്‍എയുടെയും ഭാര്യയുടെയും സ്ഥലം വില്‍പ്പന നടത്തിയെന്ന് പരാതിക്കാര്‍.

Anwar case  PV Anwar MLA Illegal Land case updates  PV Anwar case  പിവി അന്‍വര്‍ എംഎല്‍എക്കെതിരായ കേസ്  മിച്ച ഭൂമിയുടെ തെളിവുകള്‍ കൈമാറി പരാതിക്കാര്‍  പിവി അന്‍വര്‍ എംഎല്‍എ  മിച്ച ഭൂമി കേസ്  എംഎല്‍എ  നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരായ മിച്ച ഭൂമി കേസ്  മലപ്പുറം ഊര്‍ങ്ങാട്ടിരി  kerala news updates  latest news in kerala
പിവി അന്‍വര്‍ എംഎല്‍എ
author img

By

Published : Jul 31, 2023, 3:46 PM IST

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ കൂടുതൽ തെളിവുകൾ ലാന്‍ഡ് ബോര്‍ഡിന് കൈമാറി പരാതിക്കാർ. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിങ്ങിലാണ് രേഖകള്‍ കൈമാറിയത്. 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്‌മ അറിയിച്ചു.

ഇത് അടക്കം 46.83 ഏക്കർ അധിക ഭൂമി അൻവറിൻ്റെ കൈവശമുണ്ടെന്നാണ് രേഖാമൂലം ലാൻഡ് ബോർഡിന് മുന്നിൽ ലഭിച്ച പരാതിയിൽ പറയുന്നത്. ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയതിന് പുറമെയുള്ള മിച്ച ഭൂമിയുടെ രേഖകളാണ് പരാതിക്കാര്‍ നല്‍കിയിട്ടുള്ളത്.

ഭൂമി വിറ്റ് എംഎല്‍എ: എംഎല്‍എക്കെതിരെയുള്ള മിച്ച ഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും അന്‍വറിന്‍റെ ഭാര്യ ഹഫ്‌സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. ഇത് സംബന്ധിച്ചുള്ള രേഖകളും പരാതിക്കാര്‍ ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് രേഖകളിൽ സമര്‍പ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. മിച്ചഭൂമി കേസ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താമരശേരി ലാന്‍ഡ് ബോര്‍ഡിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പ് അപേക്ഷ നൽകിയിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശവും തേടിരുന്നു. ഇതിന് ശേഷമുളള ആദ്യ സിറ്റിങ്ങാണ് ഇന്ന് (ജൂലൈ 31) നടന്നത്. ഓഗസ്റ്റ് 10 നകം പരമാവധി രേഖകൾ ഹാജരാക്കാൻ ഇരു വിഭാഗത്തിനും ലാൻഡ് ബോർഡ് കർശന നിർദേശം നൽകി. ഓഗസ്റ്റ് 16ന് കേസ് തീർപ്പാക്കാനാണ് സാധ്യത.

പിവി അന്‍വറിനെതിരായ മിച്ച ഭൂമി കേസ്: പിവി അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്‍റെയും കൈവശം അനധികൃത ഭൂമിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജിയാണ് ആദ്യം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഭൂമി തിരിച്ച് പിടിക്കാന്‍ 2020ല്‍ ഹൈക്കോടതി ആദ്യ ഉത്തരവിറക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് 2022 ജനുവരിയില്‍ വീണ്ടും കെവി ഷാജി കോടതിയെ സമീപിച്ചു. ഇതോടെ വീണ്ടും കോടതി ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടു. രണ്ടാമത്തെ കോടതി ഉത്തരവ് വന്നിട്ടും എംഎല്‍എക്കെതിരെ യാതൊരു നടപടിയും എടുക്കാത്തത് ചൂണ്ടിക്കാട്ടി കെവി ഷാജി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി ഉത്തരവ് നടപ്പിലാക്കേണ്ട നാല് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്മാരെയാണ് അടിക്കടി സ്ഥലം മാറ്റിയതെന്നും ഹര്‍ജിയില്‍ പരാതിക്കാരനായ കെവി ഷാജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം ഭൂമി തിരിച്ച് പിടിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഭൂമി തിരിച്ച് പിടിക്കാന്‍ മൂന്ന് മാസം സാവകാശം വേണമെന്ന ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍റെ ആവശ്യപ്രകാരമാണ് സമയം അനുവദിച്ചത്.

also read: പി.വി അൻവറിനെതിരായ മിച്ചഭൂമി കേസ് : നടപടി വൈകിയതില്‍ മാപ്പപേക്ഷിച്ച് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ; 3 മാസം കൂടി അനുവദിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.