ETV Bharat / state

കളിക്കളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ; തിരുവമ്പാടി പിടിക്കാന്‍ ലിന്‍റോ ജോസഫ്

പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമിയിലൂടെ കായിക രംഗത്ത് ചുവടുറപ്പിച്ച ലിന്‍റോ 1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്നു.

clt  ലിന്‍റോ ജോസഫ്  തിരുവമ്പാടി  തിരുവമ്പാടി ലിന്‍റോ ജോസഫ്  പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമി  തെരഞ്ഞെടുപ്പ് പ്രചാരണം  Pullurampara Malabar Sports Academy Linto Joseph  Pullurampara Malabar Sports Academy  Linto Joseph  election  thiruvampadi  ldf
തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു കായിക താരം
author img

By

Published : Mar 23, 2021, 2:00 PM IST

കോഴിക്കോട്: കായിക മേഖലയെ തൊട്ടറിഞ്ഞ മുന്‍ താരം. ആ പ്രതിഭയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ താരങ്ങള്‍. തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്ന ലിന്‍റോ ജോസഫാണ് ആ മുന്‍ താരം. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയാണ് ലിന്‍റോ. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമിയിലെത്തിയതായിരുന്നു സ്ഥാനാര്‍ഥി. പഴയ തട്ടകത്തില്‍ ലിന്‍റോയ്ക്കായി ഉജ്ജ്വല സ്വീകരണമാണൊരുക്കിയത്.

വിദ്യാർഥി രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചപ്പോൾ തന്നെ മികച്ച കായിക താരമെന്ന നേട്ടവും ലിന്‍റോ കരസ്ഥമാക്കിയിരുന്നു. പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമിയിലൂടെ കായിക രംഗത്ത് ചുവടുറപ്പിച്ച ലിന്‍റോ 1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്നു. കൂടാതെ 2007ലെ ഗോവ നാഷനൽ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തു.

അക്കാദമിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ലിന്‍റോ വാഗ്‌ദാനം ചെയ്തു. അതോടൊപ്പം മണ്ഡലത്തിൽ മുടങ്ങി കിടക്കുന്ന വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും വ്യക്തമാക്കി.

കായിക മേഖലയെ തൊട്ടറിഞ്ഞ ലിന്‍റോ വിജയിക്കേണ്ടത് മലയോര മേഖലയുടെ ആവശ്യമാണന്നാണ് പരിശീലകനായ ടോമി ചെറിയാന്‍റെ അഭിപ്രായം. അക്കാദമിയിലെ പുതിയ താരങ്ങൾക്കൊപ്പം സെൽഫിയെടുത്താണ് ലിന്‍റോ മടങ്ങിയത്. ശേഷം പുതുപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.