കോഴിക്കോട്: മുക്കം തൂങ്ങുംപുറത്തെ കൊവിഡ് കെയർ സെന്‍ററിന് മുന്നിൽ നിൽപ്പ് സമരവുമായി നഗരസഭ കൗൺസിലർമാർ. കൊവിഡ് സെന്‍ററിൽ ഭക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ സമരം സംഘടിപ്പിച്ചത്. ഇവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിനായി പ്രതിപക്ഷ നേതാവിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെപിസിസി വക്താവ് കെസി അബു പറഞ്ഞു. നിൽപ്പ് സമരത്തിൽ പ്രതിപക്ഷ നേതാക്കളായ ഗഫൂർ കല്ലുരുട്ടി ,വേണു കല്ലുരുട്ടി, മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻമാരായ എം.മധു മാസ്റ്റർ, റുബീന, എംകെ യാസർ, രാജൻ എടോനി എന്നിവർ പങ്കെടുത്തു.
Also read:കോഴിക്കാട് കർശന കൊവിഡ് നിയന്ത്രണങ്ങളുമായി പൊലീസ്