തെരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സികെജി ഗവ. കോളജില്‍ എത്തിയ വടകര ലോക്സഭാ മണ്ഡലത്തിലെയുഡിഎഫ് സ്ഥാനാര്‍ഥികെ. മുളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒന്നാംഘട്ട പര്യടനത്തിന്‍റെഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുരളീധരന്‍. പേരാമ്പ്ര മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം സമീപത്തെ സര്‍ക്കാര്‍ കോളജില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുരളീധരനെ തടഞ്ഞത്.
യുഡിഎഫ് - കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പംകോളജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റ്അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൂടെയുള്ളവര്‍ ഗേറ്റ് തുറന്നതോടെ മുരളീധരന്‍ കോളജിന്‍റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതോടെ കെഎസ്യുപ്രവര്‍ത്തകരും മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു.അതേസമയം, കോളജിൽ തന്നെ തടഞ്ഞ സംഭവം അക്രമ രാഷ്ട്രീയത്തിന്‍റെഉദാഹരണമാണെന്ന് കെ. മുരളീധരൻ പറഞ്ഞു.