ETV Bharat / state

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ബസ് തൊഴിലാളികൾക്ക് നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

കോഴിക്കോട്  മാവൂർ  എടവണ്ണപ്പാറ  മാവൂർ എടവണ്ണപ്പാറ റൂട്ടിൽ  എടവണ്ണപ്പാറ കോഴിക്കോട് റൂട്ടിൽ  മുക്കം  കൂളിമാട്  അരീ​ക്കോട്  private bus strike kozhikode mavoor  bus strike kozhikode  പണിമുടക്ക്  kozhikode latest news  kozhikode local news
കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചതകാല സമരത്തിലേക്ക്
author img

By

Published : Nov 7, 2022, 1:44 PM IST

കോഴിക്കോട്: ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട്-മാവൂർ-എടവണ്ണപ്പാറ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേയ്ക്ക്. ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ തുടരുന്ന പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാവൂർ റൂട്ടിലും സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നത്.

മാവൂരിൽനിന്ന് കോഴിക്കോട്, മുക്കം, എൻഐടി, കൂളിമാട്, ചെറുവാടി, അരീ​ക്കോട് തുടങ്ങിയ റൂട്ടുകളിലേയ്ക്കുള്ള ബസുകളാണ് അനിശ്ചിതകാലത്തേയ്ക്ക് സർവീസ് നിർത്തിവയ്ക്കുന്നത്. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്, മാവൂർ, രാമനാട്ടുകര, പുതിയേടത്തു പറമ്പ് റൂട്ടിലോടുന്ന ബസുകൾ നവംബർ 4 വൈകിട്ട് മുതൽ സർവീസ് നിർത്തിയിരുന്നു. നിരന്തരമായി ബസ് ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ബസ് ഉടമയുടെ പ്രതികരണം

എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ​ഡോട്ട് കോം എന്ന ബസിലെ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്‌ച മിന്നൽ പണിമുടക്ക് തുടങ്ങിയത്. പെരുവയൽ അങ്ങാടിയിലായിരുന്നു സംഭവം. ബസ് ജീവനക്കാർ മാവൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.