കോഴിക്കോട്: മാവേലി എക്‌സ്‌പ്രസില്‍ വച്ച് റെയില്‍വേ പൊലീസ് എഎസ്ഐയുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ പൊന്നന്‍ ഷമീറിനെ കണ്ടെത്തി. കോഴിക്കോട് ലിങ്ക് റോഡില്‍ വച്ച് പൊലീസാണ് ഷമീറിനെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ആര്‍പിഎഫ് ഓഫിസിലെത്തിച്ച ഷമീറിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കും.
ട്രെയിനില്‍ ഷമീര്‍ ശല്യപ്പെടുത്തിയെന്ന പരാതി സഹയാത്രികരായ സ്ത്രീകള്‍ ഉന്നയിച്ചെങ്കിലും ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. അതിനാല്‍ അറസ്‌റ്റ് ചെയ്യാന്‍ കഴിയില്ല. ഷമീറിനെതിരെ മറ്റു കേസുകളുണ്ടെങ്കിലും എല്ലാ കേസുകളിലും ഇപ്പോള്‍ ജാമ്യത്തിലാണ്.
ALSO READ: Monson Mavunkal Case | ഐ.ജി ലക്ഷ്‌മണിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നീക്കം