ETV Bharat / state

Police Case Against Suresh Gopi : മാധ്യമപ്രവര്‍ത്തകയോടുളള മോശം പെരുമാറ്റം ; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു - സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

police registered case against suresh gopi for Suresh Gopi Misbehaving With Woman Journalist: സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്

Police registered case against Suresh Gopi  Suresh Gopi  Suresh Gopi Misbehaving With Woman Journalist  Misbehaving with Woman Journalist  മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി  സുരേഷ് ഗോപി  നിയമ നടപടിയുമായി മാധ്യമപ്രവർത്തക  Journalist with legal action  സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു  BJP leader Suresh Gopi
Police Registered Case Against Suresh Gopi
author img

By ETV Bharat Kerala Team

Published : Oct 28, 2023, 8:30 PM IST

Updated : Oct 28, 2023, 8:49 PM IST

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു (Police Registered Case Against Suresh Gopi). കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്‍റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു (Suresh Gopi Misbehaving With Woman Journalist).

മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.

മാധ്യമപ്രവര്‍ത്തകയോട് താന്‍ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.

ALSO READ: 'ക്ഷമ ചോദിക്കുന്നു, ആ കുട്ടിയോട് പെരുമാറിയത് വാത്സല്യത്തോടെ'; മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് സുരേഷ് ഗോപി

സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി: വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ഒരു തവണ തൊട്ടപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക തന്‍റെ ഇഷ്‌ടക്കേട് പരസ്യമായി പ്രകടിപ്പിച്ചുവെന്നും മകളെ പോലെയാണ് കാണുന്നതെങ്കില്‍ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്‌ട്രീയമായി ശരിയാണെന്നുമാണ് ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചത്.

'സുരേഷ് ഗോപി ചേട്ടാ... അറിയാതെ ആണെങ്കിൽ.. ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്‌ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു... വീണ്ടും അറിഞ്ഞു കൊണ്ട് തൊട്ടത് താങ്കളെ പോലെ ഒരാൾക്ക് ചേർന്നതായില്ല... അപ്പോഴും ആ പെൺകുട്ടി കൈ തട്ടിമാറ്റി... മകളെ പോലെ ആണെങ്കിൽ... മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്... ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ...' -ഹരീഷ് പേരടി കുറിച്ചു.

ALSO READ: 'മകളെ പോലെയാണ് കാണുന്നതെങ്കില്‍ ക്ഷമ ചോദിക്കുന്നത് രാഷ്‌ട്രീയമായി ശരിയാണ്'; സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി

ALSO READ: മോശം പെരുമാറ്റം; സുരേഷ്‌ ഗോപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമ പ്രവര്‍ത്തക

Last Updated : Oct 28, 2023, 8:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.