കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ താഹ ഫസലിൻ്റെ വീട്ടിൽ നിന്ന് കോഡ് ഭാഷയിൽ എഴുതിയ പുസ്‌തകം കണ്ടെടുത്തതായി പൊലീസ്. കോഡ് ഭാഷയില്‍ എഴുതിയവക്ക് നേരെ 100, 150, 200 തുടങ്ങിയ അക്കങ്ങളും രേഖപ്പെടുത്തിയിരുന്നു. നഗര കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് കൈപ്പറ്റിയ തുകയുടെ കണക്കോ ഇവർക്ക് സംഭാവനയായി ലഭിച്ച പണത്തിൻ്റെ കണക്കോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൂടാതെ സിപിഐ മാവോയിസ്റ്റിൻ്റെ പേരിലുള്ള ലഘുലേഖകളും ബാനറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങൾ, സൗഹൃദത്തിൽ പോലും സൂക്ഷിക്കേണ്ട കരുതലുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവ കണ്ടെടുത്തെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മാവോയിസ്റ്റ് ബന്ധം; കൂടുതല്‍ തെളിവുകളുമായി പൊലീസ്
കോഡ് ഭാഷയിൽ എഴുതിയ അക്ഷരത്തിന് നേരെ 150, 100, 200 തുടങ്ങിയ അക്കങ്ങള്‍ രേഖപ്പെടുത്തിയ പുസ്‌തകം കണ്ടെടുത്തെന്ന് പൊലീസ്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ താഹ ഫസലിൻ്റെ വീട്ടിൽ നിന്ന് കോഡ് ഭാഷയിൽ എഴുതിയ പുസ്‌തകം കണ്ടെടുത്തതായി പൊലീസ്. കോഡ് ഭാഷയില്‍ എഴുതിയവക്ക് നേരെ 100, 150, 200 തുടങ്ങിയ അക്കങ്ങളും രേഖപ്പെടുത്തിയിരുന്നു. നഗര കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് കൈപ്പറ്റിയ തുകയുടെ കണക്കോ ഇവർക്ക് സംഭാവനയായി ലഭിച്ച പണത്തിൻ്റെ കണക്കോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൂടാതെ സിപിഐ മാവോയിസ്റ്റിൻ്റെ പേരിലുള്ള ലഘുലേഖകളും ബാനറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങൾ, സൗഹൃദത്തിൽ പോലും സൂക്ഷിക്കേണ്ട കരുതലുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവ കണ്ടെടുത്തെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Body:കോഡ് ഭാഷയിൽ എന്തോ എഴുതി അതിന് നേരെ അക്കങ്ങൾ എഴുതിയ പുസ്തകം മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ താഹ ഫസലിന്റെ വീട്ടിൽ നിന്ന് ലഭിച്ചതായി പോലീസ്. നഗര കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് കൈപ്പറ്റിയ തുകയുടെ കണക്കോ ഇവർക്ക് സംഭാവനയായി ലഭിച്ച പണത്തിന്റെ കണക്കോ ആയിരിക്കാം ഇതെന്നാണ് പോലീസ് കരുതുന്നത്. കോഡ് ഭാഷയിൽ എഴുതിയ അക്ഷരത്തിന് നേരെ 150, 100, 200 തുടങ്ങിയ അക്കങ്ങളാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ സി പി ഐ മാവോയിസ്റ്ററിന്റെ പേരിലുള്ള ലഘുലേഖകൾ ബാനറുകൾ എന്നിവയും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ എത്തരത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങൾ, സൗഹൃദത്തിൽ പോലും സൂക്ഷിക്കേണ്ട കരുതലുകളെ കുറിച്ചുള്ള ലേഖനങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Conclusion:ഇടിവി ഭാരത് കോഴിക്കോട്