ETV Bharat / state

വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ - Kozhikode news

CPM Malappuram district committee member suspended : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ. പരപ്പനങ്ങാടി പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്.

Pocso case  പോക്സോ കേസ്  CPM  സിപിഎം  CPM Malappuram district committee  CPM Malappuram district committee  suspension  സസ്പെൻഷൻ  Kozhikode news  കോഴിക്കോട്
Suspension against CPM Malappuram district committee member for POCSO case
author img

By ETV Bharat Kerala Team

Published : Nov 8, 2023, 12:47 PM IST

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് പാർട്ടി സസ്പെന്‍ഡ് ചെയ്‌തത്. സിപിഎം മലപ്പുറം ജില്ലാ നേതൃയോഗത്തിന്‍റെതാണ് തീരുമാനം (POCSO Case CPM Malappuram district committee member suspended).

കോഴിക്കോട് നല്ലളം പൊലീസ് പരിധിയിലാണ് കേസിന് ആധാരമായ സംഭവം നടന്നത്. കഴിഞ്ഞ ജൂലൈയില്‍ ബസ് യാത്രക്കിടെ വേലായുധന്‍ വള്ളിക്കുന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അടുത്തിടെയാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

ആണ്‍കുട്ടിയുടെ മൊഴി പരപ്പനങ്ങാടി പൊലീസ് രേഖപ്പെടുത്തുകയും ചെയ്‌തു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് നല്ലളത്തേക്ക് കൈമാറിയതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. കേസ് ഫയല്‍ വൈകിട്ടോടെ നല്ലളം പൊലീസിന് കിട്ടി.

തുടര്‍നടപടികള്‍ ഇന്നുണ്ടാകുമെന്ന് നല്ലളം പൊലീസ് അറിയിച്ചു. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ ചുമത്തിയാണ് പ്രതി വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്‍. പോക്സോയിലെ താരതമ്യേന ദുര്‍ബലമായ വകുപ്പുകളാണിതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.