ETV Bharat / state

വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തി മോദിയുടെ പ്രസംഗം - ശബരിമല വിഷയം

വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ, വിശ്വാസ - ആചാര സംരക്ഷണം ഉറപ്പ് നല്‍കിയാണ് പ്രധാനമന്ത്രി കോഴിക്കോട് പ്രസംഗിച്ചത്

നരേന്ദ്രമോദി
author img

By

Published : Apr 12, 2019, 10:12 PM IST

Updated : Apr 13, 2019, 2:02 AM IST

കോഴിക്കോട്: വിവാദ വിഷയങ്ങളില്‍ തൊടാതെ വിശ്വാസത്തെ മുറുകെ പിടിച്ച് നരേന്ദ്രമോദിയുടെ കോഴിക്കോടന്‍ പ്രസംഗം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ് സങ്കല്പില്‍ മോദി ഉടനീളം സംസാരിച്ചത് കേരളത്തിലെ വിശ്വാസ - ആചാര സംരക്ഷണത്തെ കുറിച്ച്. ശബരിമലയെ പരോക്ഷമായി സൂചിപ്പിച്ച് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത് വിശ്വാസ ധ്വംസനമാണെന്ന് പറഞ്ഞു.

നരേന്ദ്ര മോദി കോഴിക്കോട്

ആചാരങ്ങളെ തകര്‍ക്കാനാവില്ല, അത് സംരക്ഷിക്കേണ്ട ചുമതല ബിജെപിക്കുണ്ട്. സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തിലെ സംസ്കാരം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. വിശ്വാസികളെ ലാത്തിചാര്‍ജിലൂടെ ഒതുക്കാന്‍ ശ്രമിക്കേണ്ടെന്നും സംരക്ഷണത്തിനായി ബിജെപിയുണ്ടെന്നും മോദി ഉറപ്പ് നല്‍കി. സ്ത്രീശാക്തികരണത്തെ കുറിച്ച് സംസാരിക്കവേ ഐസ്ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും പരാമര്‍ശിച്ചു. ഇടത് വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെയുള്ള ബദല്‍ മുന്നണിയാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും മോദി പറഞ്ഞു. വൈകിട്ട് ആറരയോടെയാണ് പ്രധാനമന്ത്രി കോഴിക്കോട് എത്തിയത്. രാത്രി തന്നെ മധുരയിലേക്ക് തിരിച്ചു.

Intro:ബിജെപി കേരളത്തിലെ വിശ്വാസികളോടൊപ്പം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Body:കേരളത്തിലെ വിശ്വാസത്തെ തകർക്കാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. ബിജെപി ഉള്ളടത്തോളം കാലം കേരളത്തിലെ വിശ്വാസത്തെ തകർക്കാൻ കഴിയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി എന്നും കേരളത്തിലെ വിശ്വാസത്തോടൊപ്പം നിലനിൽക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് നടന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വിജയ് സങ്കല്പ റാലി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ചിലർ സുപ്രീംകോടതിയുടെ വിധി ചൂണ്ടിക്കാട്ടി കേരളത്തിലെ സംസ്കാരം തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഭക്തരെ വേട്ടയാടുകയാണ്. പോലീസിന്റെ ലാത്തിച്ചാർജ് ഉപയോഗിച്ച് ഭക്തരെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ സുപ്രീംകോടതിയെ ബോധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിക്ക് ബിജെപി മുന്നിട്ടിറങ്ങും. വിശ്വാസത്തിന് ഭരണഘടനാപരമായ പിന്തുണ നൽകുന്നതിന് വേണ്ട നടപടിയും ബിജെപി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു. എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് എൻഡിഎ പ്രവർത്തിക്കുന്നത്. അതിനാൽ ഓരോ പദ്ധതി തയ്യാറാകുമ്പോഴും എൻഡിഎ വോട്ടുബാങ്ക് നോക്കാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Conclusion:കേരളത്തിൽ ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നോട്ടുവയ്ക്കുന്ന പ്രധാന വിഷയം ശബരിമല തന്നെയാണെന്ന് അടിവരയിടുന്നതായിരുന്നു കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പ്രസംഗം. ശബരിമലയുടെ പേര് പറയാതെ നടത്തിയ പ്രസംഗം പ്രവർത്തകരെ വലിയ തോതിൽ തന്നെ ആവേശത്തിലാഴ്ത്തിയിട്ടുമുണ്ട്.

etv ഭാരത് കോഴിക്കോട്
Last Updated : Apr 13, 2019, 2:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.