കോഴിക്കോട്: മാവൂരിലെ വാഴ കർഷകർ ദുരിതത്തിൽ . കാട്ടുപന്നികളുടെ ശല്യമാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. മാവൂരിലും ചാത്തമംഗലം പഞ്ചായത്തിലെ ചില ഭാഗങ്ങളിലും നൂറിലേറെ വാഴകളാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി നശിപ്പിച്ചത്.
വാഴ ,കപ്പ ,ചേന തുടങ്ങിയ വിളകളാണ് പ്രധാനമായും ഈ മേഖലകളിൽ കൃഷി ചെയ്യുന്നത്. പന്നിക്കൂട്ടങ്ങളെ തടയുന്നതിനായി കൃഷിയിടത്തിന് ചുറ്റും പ്ലാസ്റ്റിക് വലകൾ കെട്ടിയെങ്കിലും ഫലം കണ്ടില്ല. വനംവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും കർഷകർ പറയുന്നു.