ETV Bharat / state

പെൺജന്മത്തിന്‍റെ വിവിധ ഭാവങ്ങൾ ക്യാമറയിൽ പകർത്തി 'പെണ്ണടയാളം' ഫോട്ടോഗ്രഫി പ്രദർശനം - ഫോട്ടോഗ്രഫി

പെൺജന്മത്തിലെ വിവിധ ഭാവങ്ങളും അവസ്ഥകളും വിവരിക്കുന്ന ഫോട്ടോഗ്രഫി പ്രദർശനവുമായി അഞ്ച് യുവാക്കൾ. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ഫോട്ടോഗ്രാഫി പ്രദർശനം നടത്തുന്നത്.

'പെണ്ണടയാളം' എന്ന ഛായാചിത്ര പ്രദർശനം
author img

By

Published : Mar 7, 2019, 5:29 AM IST

ചിന്തിക്കാനും പ്രവർത്തിക്കാനും ഒരുപാടുള്ള ആധുനികകാലത്ത് സ്ത്രീ ജന്മത്തിന്‍റെ വിവിധ ഭാവങ്ങളും അവസ്ഥകളും തെരഞ്ഞെടുത്ത് ക്യാമറയിൽപകർത്തി 'പെണ്ണടയാളം' എന്ന ഫോട്ടോഗ്രഫി പ്രദർശനം നടത്തുകയാണ് അഞ്ച് യുവാക്കൾ. സുബീഷ് യുവ, സുഭാഷ് കൊടുവള്ളി, ഷിറാസ് സിതാര, ദേവരാജ് ദേവൻ, സുഭാഷ് നീലാംബരി എന്നിവരുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇവർ 'ക്യാമറീസ്' എന്ന ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രദർശനം ഒരുക്കിയത്. ഫോട്ടോഗ്രാഫിയെ ഒരുപോലെ സ്നേഹിക്കുന്ന ഇവർ യാത്രാ വേളയിലും മറ്റും എടുത്ത ഫോട്ടോകളാണ് ഇതിൽ കൂടുതലും.

കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ അന്വേഷണത്തെയും അനുഭവത്തെയും നിസ്സഹായതയെയും പ്രതിരോധത്തെയും അടയാളപ്പെടുത്തുകയാണ്'പെണ്ണടയാളം' എന്ന ഫോട്ടോഗ്രഫി പ്രദർശനം. സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സ്ത്രീ രാഷ്ട്രീയമാണ് അതിനാലാണ് ഇത്തരം വിഷയം ഫോട്ടോഗ്രാഫിയിക്കായിതിരഞ്ഞെടുക്കാൻ കാരണമെന്ന്യുവാക്കൾ വ്യക്തമാക്കി.

സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളായിരിക്കും പ്രദർശനത്തിന് തിരഞ്ഞെടുക്കുന്നതെന്നും തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഫോട്ടോഗ്രാഫിയിലൂടെ ജനങ്ങളെ അറിയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും യുവാക്കൾ പറഞ്ഞു.കേവലം കാഴ്ചകൾക്കപ്പുറത്തെ പ്രതിഷേധവും പ്രതിരോധവും മനസ്സിലുടക്കിയ കാഴ്ചകളടങ്ങിയ പെണ്ണടയാളം ഫോട്ടോഗ്രാഫി പ്രദർശനം മാർച്ച് 10ന് സമാപിക്കും.

Intro:പെൺ ജന്മത്തിലെ വിവിധ ഭാവങ്ങളും അവസ്ഥകളും വിവരിക്കുന്ന ഫോട്ടോഗ്രഫി പ്രദർശനവുമായി അഞ്ച് യുവാക്കൾ. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ഫോട്ടോഗ്രാഫി പ്രദർശനം നടത്തുന്നത്.

Body:ആധുനികകാലത്ത് ചിന്തിക്കാനും പ്രവർത്തിക്കാനും ഒരുപാടുണ്ട്. എന്നാൽ അതിൽനിന്നും സ്ത്രീ ജന്മത്തിൻ്റെ വിവിധ ഭാവങ്ങളും അവസ്ഥകളും തെരഞ്ഞെടുത്ത് ക്യാമറയിലൂടെ പകർത്തി' പെണ്ണടയാളം' എന്ന ഛായാചിത്ര പ്രദർശനം നടത്തുകയാണ് അഞ്ച് യുവാക്കൾ. സുബീഷ് യുവ, സുഭാഷ് കൊടുവള്ളി, ഷിറാസ് സിതാര, ദേവരാജ് ദേവൻ, സുഭാഷ് നീലാംബരി എന്നിവരുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇവർ 'ക്യാമറീസ്' എന്ന ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രദർശനം ഒരുക്കിയത്. ഫോട്ടോഗ്രാഫിയെ ഒരുപോലെ സ്നേഹിക്കുന്ന ഇവർ യാത്രാ വേളയിലും മറ്റും എടുത്ത ഫോട്ടോകളാണ് ഇതിൽ കൂടുതലും. കേരളത്തിനകത്തും പുറത്തുമായി എടുത്ത ഫോട്ടോകൾ ഇതിൽ കാണാം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ അന്വേഷണത്തെയും അനുഭവത്തെയും നിസ്സഹായതയുടെയും പ്രതിരോധത്തെയും സാക്ഷ്യമാണ് 'പെണ്ണടയാളം' എന്ന ഛായാചിത്രപ്രദർശനം. സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സ്ത്രീ രാഷ്ട്രീയമാണ് അതിനാലാണ് ഇത്തരം വിഷയം ഫോട്ടോഗ്രാഫിയിൽ തെരഞ്ഞെടുക്കാൻ കാരണമെന്നും, സ്ത്രീകളുടെ മുന്നേറ്റത്തിനായി ചേർന്നു നിൽക്കുന്നതിൻ്റെ അടയാളമാണ് 'പെണ്ണ ടയാളം' എന്ന് ഇവർ പറയുന്നു.

Byte
photographers
സുബീഷ് യുവ, സുഭാഷ് നീലാംബരി, സുഭാഷ് കൊടുവള്ളി

'ക്യാമറീസ്'എന്ന കൂട്ടായ്മയുടെ ആദ്യത്തെ പ്രദർശനമാണ് 'പെണ്ണടയാളം'. ഇനിയുള്ള പ്രദർശനവും സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളായിരിക്കും തെരഞ്ഞെടുക്കുക എന്നാണ് ഇവർ പറയുന്നത്. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഫോട്ടോഗ്രാഫിയിലൂടെ ജനങ്ങളെ അറിയിക്കുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നത്. സ്ത്രീയുടെ ജീവിതത്തെ വ്യത്യസ്തമായി രീതിയിലാണ് ഇവർ കാണിച്ചുതരുന്നത്. ആധുനിക സമൂഹത്തിനു മുന്നിൽ ചോദ്യമായി തെരുവ് സർക്കസിലെ ബാലികയെ കാണാം. ഉയരത്തിൽ വലിച്ചുകെട്ടിയ കയറിന്മേൽ ബാലൻസ് ചെയ്തു നടന്നു വിശപ്പടക്കാൻ വക തേടുന്ന ബാലിക. കുഞ്ഞിനെ താലോലിക്കുന്ന സ്നേഹമായ അമ്മയേയും മറ്റുള്ളവർക്കായി സ്വന്തം ശരീര സമർപ്പിക്കുന്ന വനിതയെയും പ്രദർശനത്തിൽ ഉണ്ട്. വാർദ്ധക്യത്തിലെ വിവിധ രൂപങ്ങളും ഇവർ തങ്ങളുടെ ഫ്രെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Conclusion:കേവലം കാഴ്ചകൾക്കപ്പുറം പ്രതിഷേധവും പ്രതിരോധവും ആണ് ഫോട്ടോകൾ. മനസ്സിലുടക്കിയ കാഴ്ചകളാണ് 'പെണ്ണടയാളത്തിൽ ഉള്ളത്. ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് കാഴ്ചക്കാരന് ബോധ്യപ്പെടുത്തുന്നതാണ് പ്രദർശനം . മാർച്ച് 10ന് ഫോട്ടോഗ്രാഫി പ്രദർശനം സമാപിക്കും.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.