ETV Bharat / state

പേരാമ്പ്രയിലെ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ആത്‌മഹത്യ; ദുരൂഹത ആരോപിച്ച് പോസ്‌റ്ററുകള്‍

പേരാമ്പ്ര സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസര്‍ ബീനയുടെ ആത്‌മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബീനയുടെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതികരണ വേദി എന്ന പേരില്‍ പുറത്തുവന്ന പോസ്റ്ററില്‍ ആവശ്യമുണ്ട്

Perambra woman police officer commits suicide  Perambra woman police officer death  Perambra woman police officer suicide  Perambra woman police officer death controversy  പേരാമ്പ്രയിലെ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ആത്‌മഹത്യ  വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ആത്‌മഹത്യ  വനിത പൊലീസ് ഓഫിസര്‍ ബീനയുടെ ആത്‌മഹത്യ  പൊലീസ് ഓഫിസറെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി  ബീന  പേരാമ്പ്ര താലൂക്ക് ആശുപത്രി  പേരാമ്പ്രയിലെ പൊലീസുകാരിയുടെ ആത്‌മഹത്യ
പൊലീസുകാരിയുടെ ആത്‌മഹത്യയില്‍ ദുരൂഹത ആരോപിച്ച് പോസ്‌റ്ററുകള്‍
author img

By

Published : Jan 27, 2023, 12:35 PM IST

കോഴിക്കോട്: പേരാമ്പ്ര സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസര്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പോസ്റ്ററുകൾ. ബീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പ്രതികരണ വേദി എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബീനയുടെ കൊലയാളികളെ പുറത്തു കൊണ്ട് വരാനും അറസ്റ്റ് ചെയ്യാനും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ 23ന് വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു ബീനയെ വീടിന്‍റെ പുറക് വശത്തെ ചായ്‌പില്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 4 മണി വരെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത്.

മരണത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്‌ണന്‍ കിടാവിന്‍റെയും സരോജനി അമ്മയുടെയും മകളാണ് ബീന. ഭര്‍ത്താവ് അരവിന്ദന്‍. മക്കള്‍ ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.