ETV Bharat / state

ഊണിലും ഉറക്കത്തിലും പിന്നെ പുറത്തേക്കിറങ്ങിയാലും ഒപ്പം ; കീരിയും ഗഫൂറും തമ്മില്‍ ദൃഢസൗഹൃദം

ടൗണിലെ വ്യാപാരിയായ 'പീവ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുല്‍ ഗഫൂറിന്റെ കളിത്തോഴനാണ് ഈ കീരി

Peeva Gafoor and mongoose  Gafoor and mongoose friendship Thamarassery  പീവയും കീരിയും തമ്മിലുള്ള സൗഹൃദം  ഗഫൂറും കീരിയും തമ്മിലുള്ള സൗഹൃദം
പീവയും കീരിയും; ഒരു ആത്മബന്ധത്തിന്‍റെ കഥ
author img

By

Published : Apr 4, 2022, 8:32 PM IST

കോഴിക്കോട്: കീരിയും ഗഫൂറും തമ്മിലുള്ള സൗഹൃദക്കാഴ്‌ച താമരശ്ശേരിക്കാര്‍ക്ക് കൗതുകമാവുകയാണ്. വ്യാപാരിയായ 'പീവ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുല്‍ ഗഫൂറിന്റെ കളിത്തോഴനാണ് ഈ കീരി. ഊണിലും ഉറക്കത്തിലുമെല്ലാം ഇത് ഒപ്പമുണ്ട്. ടൗണിലേക്ക് ഇറങ്ങിയാലും കീരി കൂട്ടിനുണ്ടാകും. ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ചിലര്‍ അകലംപാലിക്കും. ചിലർ സ്നേഹം പ്രകടിപ്പിക്കും.

ഊണിലും ഉറക്കത്തിലും പിന്നെ പുറത്തേക്കിറങ്ങിയാലും ഒപ്പം ; കീരിയും ഗഫൂറും തമ്മില്‍ ദൃഢസൗഹൃദം

അത്തരത്തില്‍ 'പീവ'യെ വിട്ടൊരു കളി കീരിക്കില്ല. രണ്ടര മാസമായി ഈ കൂട്ട് തുടങ്ങിയിട്ട്. മൂന്ന് കീരിക്കുഞ്ഞുങ്ങളാണ് വീട്ടുമുറ്റത്ത് എത്തിയത്. രണ്ടെണ്ണം ചത്തു. അപ്പോഴാണ് മൂന്നാമത്തേതിനെ വീട്ടുകാര്‍ കൈയിലെടുത്ത് വെള്ളവും ഭക്ഷണവും നല്‍കിയത്. ദിവസങ്ങള്‍ക്കകം കീരി വീട്ടുകാരുമായി ഇണങ്ങി. പിന്നെ ഊണും ഉറക്കവും കളിയുമെല്ലാം ഇവര്‍ക്കൊപ്പമാണ്.

കീരിയെ വിലയ്ക്കുവാങ്ങാന്‍ വരെ പലരും ഗഫൂറിനെ സമീപിച്ചിട്ടുണ്ട്. എത്ര വില കിട്ടിയാലും വില്‍ക്കാന്‍ ഗഫൂർ തയ്യാറല്ല. ഇടയ്ക്ക് ഒരു ദിവസം കീരിയെ കാണാതായി. വീട്ടുകാരെല്ലാം വലിയ വിഷമത്തിലുമായി. എന്നാല്‍ വിറകിനടിയില്‍ കിടക്കുകയായിരുന്ന കീരി ഉറക്കമുണരാൻ വൈകിയതായിരുന്നു കാരണം.

കീരിക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിരവധി പേരാണ് എത്തുന്നത്. പലര്‍ക്കും തൊടാന്‍ പേടിയാണ്. അതിനാല്‍ മാറി നിന്ന് ഫോട്ടോയെടുക്കും. കീരിക്കഥ വലിയ ചർച്ചയായതോടെ അത് ഫോറസ്റ്റുകാരുടെ ചെവിയിലും എത്തി. പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ കൂടെ നിർത്തിക്കോളൂവെന്നാണ് അവരുടെ ഓർഡർ.

Also Read: ആകാശത്തോളം സ്നേഹം: പങ്കജാക്ഷനെ തേടിയെത്തുന്ന കാക്ക സൗഹൃദം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.