ETV Bharat / state

ഗര്‍ഭിണിയായ 18കാരി മരിച്ച സംഭവം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം - ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം

കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന് ഭാഗ്യയുടെ വീട്ടകാര്‍ എലത്തൂർ പൊലീസിൽ പരാതി നൽകി.

18 years old death  18 year old pregnant lady bhagya death  kozhikode elathur police station  four month pregnent  നാല് മാസം ഗര്‍ഭിണിയായ 18 വയസുകാരി മരിച്ച സംഭവം  18 വയസുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം  എലത്തൂർ പൊലീസ് സ്റ്റേഷന്‍  ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം  18 വയസുകാരി ഭാഗ്യയുടെ മരണം
നാല് മാസം ഗര്‍ഭിണിയായ 18 വയസുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; പരാതിയുമായി വീട്ടുകാര്‍
author img

By

Published : Jul 30, 2022, 10:58 AM IST

കോഴിക്കോട്: നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയാണ് മരണപ്പെട്ടത്. ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന് ഭാഗ്യയുടെ വീട്ടകാര്‍ എലത്തൂർ പൊലീസിൽ പരാതി നൽകി.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. പ്ലസ്‌ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ റിമാന്‍ഡിലായ അനന്തു ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഭാഗ്യയെ വിവാഹം കഴിച്ചത്.

വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ ആരോപിച്ചു. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെയാണ് ഭാ​ഗ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.