കോഴിക്കോട് : നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ കേരള വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി. ഉയർന്ന റാങ്കിൽ വർഷങ്ങളായി ജോലി ചെയ്‌ത അർ ശ്രീലേഖയെ പോലെ ഒരു ഓഫിസറുടെ വെളിപ്പെടുത്തൽ ഉചിതമല്ല. അന്വേഷണം നടക്കുന്ന കേസിനെ കുറിച്ച് ഇത്തരം പ്രതികരണം നടത്തിയത് പെൺകുട്ടിയെ രക്ഷിക്കാനാണോ അതോ കേസ് ഇല്ലാതാക്കാനാണോ എന്നതിൽ ആശങ്കയുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.
ALSO READ: ഗുരുതര ആരോപണങ്ങളുമായി അതിജീവിതയുടെ അഭിഭാഷക: ശ്രീലേഖയുടെ വാക്കുകള്‍ക്ക് പിന്നില്‍ കെ.ബി ഗണേഷ് കുമാര്‍
ആർക്കാണ് ഈ പ്രതികരണം സഹായകമാവുക എന്നത് ശ്രീലേഖ ആലോചിക്കണം. ഉന്നത പദവിയിൽ ഇരിക്കുന്ന സമയത്ത് കേസിൽ നടപടി എടുത്തിരുന്നെങ്കിൽ അഭിമാനമാകുമായിരുന്നു. പെൺകുട്ടിക്ക് നീതി കിട്ടാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പൊലീസ് സംവിധാനം ഇതിലെ ദുരൂഹത അന്വേഷിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.