ETV Bharat / state

ഉമ്മന്‍ചാണ്ടി @50 ; കേക്ക് മുറിച്ച് കൈതപ്രവും മാമുകോയയും

കോഴിക്കോട് തിരവണ്ണൂരിലുള്ള കൈതപ്രത്തിന്‍റെ കലാക്ഷേത്രത്തില്‍ ഡിസിസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

author img

By

Published : Sep 17, 2020, 8:48 PM IST

ഉമ്മന്‍ചാണ്ടി @50  കേക്ക് മുറിച്ച് കൈതപ്രവും മാമൂക്കോയയും  Oommen Chandy  kaithapram and mammokoya
ഉമ്മന്‍ചാണ്ടി @50 ; കേക്ക് മുറിച്ച് കൈതപ്രവും മാമൂക്കോയയും

കോഴിക്കോട്‌: ഉമ്മന്‍ചാണ്ടിയുടെ നിയമസഭാപ്രവേശനത്തിന്‍റെ 50-ാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് കൈതപ്രം ദാമോധരൻ നമ്പൂതിരിയും മാമുകോയയും. കോഴിക്കോട് തിരവണ്ണൂരിലുള്ള കൈതപ്രത്തിന്‍റെ കലാക്ഷേത്രത്തില്‍ ഡിസിസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത കേക്കുമായെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. തൊട്ടുപിന്നാലെ കൈതപ്രവും മാമുകോയയും എത്തി. നിയമസഭാപ്രവേശനത്തിന് അമ്പത് വര്‍ഷം തികയുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ആദരവ് പ്രകടിപ്പിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ അമ്പത് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഇരുവരും സംസാരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു കോഴിക്കോട് ഡിസിസി കേക്ക് മുറിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. മുന്‍ ഡിസിസി പ്രസിഡന്‍റ്‌ കെ .സി അബുവാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.