ആവേശത്തിലെ ഇലുമിനാറ്റി സൃഷ്‌ടിച്ച ആ ഓളം ഇന്നും തീര്‍ന്നിട്ടില്ല. ആസ്വാദകരുടെ മനസിലേക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് സംഗീത മഴ പെയ്യിച്ച സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. അതുകൊണ്ടു തന്നെ സംഗീത പ്രേമികളുടെ ഇഷ്‌ട വ്യക്തികൂടിയാണ് സുഷിന്‍ ശ്യാം.
ഇപ്പോഴിതാ 'ആവേശം', 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നീ സിനിമകളിലെ തന്‍റെ വര്‍ക്കുകള്‍ ഗ്രാമി പുരസ്‌കാര പരിഗണനയ്‌ക്കായി ഔദ്യോഗികമായി സമര്‍പ്പിച്ചിരിക്കുകയാണ് സുഷിന്‍. ബെസ്‌റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്കാണ് 'ആവേശ'ത്തിലെ സംഗീതവും ബെസ്‌റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ സംഗീതവുമാണ് സുഷിന്‍ ശ്യാം അയച്ചിരിക്കുന്നത്. ഇക്കാര്യം സുഷിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സുഷിന്‍റെ പോസ്‌റ്റിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. സീന്‍ മാറ്റി, ഇത്തവണ ഗ്രാമി പുരസ്‌കാരം സുഷിന്‍ കേരളത്തിലെത്തിക്കുമെന്നാണ് ആരാധകര്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. സുഷിന്‍ ഗ്രാമി തൂക്കിയിരിക്കുമെന്നും പറയുന്നുണ്ട്.
മലയാള സിനിമയുടെ സീന്‍ മാറ്റി വിലപിടിപ്പുള്ള ബ്രാന്‍ഡ് നെയിം ആയി വളര്‍ന്ന സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവിൽ 'ബോഗയ്‌ന്‍വില്ല'യാണ് സുഷിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിലെ രണ്ട് ഗാനങ്ങൾ ഇതിനകം റിലീസ് ചെയ്‌തിട്ടുണ്ട്. 'സ്തുതി…', 'മറവികളെ…' എന്നീ രണ്ടുഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.
Also Read:ഇതുവരെ ചെയ്‌ത സിനിമകളില്‍ അത്ഭുതപ്പെടുത്തിയ സംവിധായകര്‍ ആരൊക്കെ? മോഹന്‍ലാലിന്‍റെ മറുപടി