റോഹ്താസ് (ബീഹാർ): ബീഹാറിലെ സോൺ നദിയിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ മുങ്ങിമരിച്ചു. ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചിൽ തുടരുന്നു. റോഹ്താസ് ജില്ലയിലെ തുംബ ഗ്രാമത്തിലാണ് ദുന്തരമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമായിരുന്നു നദിയില്‍ കുളിക്കാന്‍ ഇറങ്ങിയത്. അപകടമുണ്ടായ വിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സസാറത്തിലെ സദർ ആശുപത്രിയിലേക്ക് മാറ്റി. നദിയുടെ ആഴത്തില്‍ അകപ്പെട്ടാണ് കുട്ടികള്‍ മരിച്ചതെന്ന് റോഹ്താസ് പൊലീസ് സ്റ്റേഷൻ ഓഫീസർ നികുഞ്ച് ഭൂഷൺ പ്രസാദ് പറഞ്ഞു.
തന്‍റെ സഹോദരിയുടെ കുടുംബത്തിലെ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും അപകടത്തില്‍ പെട്ടതായി തുംബയിലെ താമസക്കാരനായ കൃഷ്‌ണ ഗോണ്ട് പറഞ്ഞു. 'ദുർഗാപൂജ ആഘോഷിക്കാൻ റാഞ്ചിയിൽ നിന്ന് വന്നതാണിവര്‍. എല്ലാവരും കുളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കുട്ടി മുങ്ങാൻ തുടങ്ങി. ബാക്കിയുള്ളവർ അവനെ രക്ഷിക്കാൻ ആഴത്തിലുള്ള വെള്ളത്തിൽ പോകുകയായിരുന്നു'- കൃഷ്‌ണ ഗോണ്ട് പറഞ്ഞു.
കേദാർ ഗോണ്ടിൻ്റെ കുടുംബത്തിൽ നിന്നുള്ള കുട്ടികളാണ് എല്ലാവരും എന്നാണ് വിവരം. ദുരന്തത്തിന് തൊട്ടുപിന്നാലെ, ബിഡിഒ, സിഒ, ലോക്കൽ പൊലീസ് എന്നിവരുൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്തേക്ക് എത്തി. നിലവിൽ കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
Also Read : കുളിക്കാനിറങ്ങിയ എട്ട് യുവാക്കൾ നദിയിൽ മുങ്ങി മരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നത് ഗണേശ വിഗ്രഹ നിമജ്ജന പരിപാടികൾക്കിടെ - Drown Death Gujarat