ETV Bharat / state

തെരുവുകള്‍ കൈയടക്കി ശുനകക്കൂട്ടം, ഭയന്ന് വിറച്ച് കേരളം

സംസ്ഥാനത്ത് രണ്ടര ലക്ഷം തെരുവ് നായ്കളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.

dogs on kerala  തെരുവുകള്‍ കയ്യടക്കി ശുനകക്കൂട്ടം  ഭയന്ന് വിറച്ച് കേരളം  stray dog in kerala  stray dog  കോഴിക്കോട്  കോഴിക്കോട് വാര്‍ത്തകള്‍
തെരുവുകള്‍ കയ്യടക്കി ശുനകക്കൂട്ടം, ഭയന്ന് വിറച്ച് കേരളം
author img

By

Published : Sep 12, 2022, 8:21 PM IST

കോഴിക്കോട്: എവിടെ തിരിഞ്ഞാലും തെരുവ് നായകള്‍ .. എന്നും കേൾക്കുന്നത് നായയുടെ ആക്രമണ വാർത്തകൾ. ‘തെരുവുനായ്ക്കളുടെ സ്വന്തം നാട്’ എന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണിപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം.

പെറ്റ് പെരുകുന്ന തെരുവ് നായകള്‍ ഇന്ന് നാടിന് തന്നെ ആപത്തായി മാറിയെന്ന് പറയാം. വിവിധ വികസന പദ്ധതികളുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നാട് നീളെ ഓടി നടക്കുമ്പോള്‍ തെരുവ് നായകളെ ഒട്ടും തന്നെ ഗൗനിച്ചില്ല. എന്നാലിപ്പോള്‍ വഴികളിലെല്ലാം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ശുനക കൂട്ടങ്ങള്‍ക്കെതിരെ അധികാര കേന്ദ്രങ്ങള്‍ക്ക് ഇനിയും കണ്‍ തുറക്കാനായിട്ടില്ലെന്നതാണ് വാസ്‌തവം.

തെരുവോരങ്ങളില്‍ നായയുടെ ആക്രമണത്തില്‍പ്പെട്ട് കുട്ടികളും സ്‌ത്രീകളും അടക്കമുള്ളവര്‍ പിടിയുന്നതിന്‍റെ കാഴ്‌ചകള്‍ നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വരികയാണിന്ന് കേരള ജനതക്ക്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു.

രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പല തെരുവുകളും രാത്രി പൂർണമായും നായ്ക്കൾ കീഴടക്കുന്നു. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവ് നായകള്‍ അപകടമുണ്ടാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ആറുവർഷത്തിനിടയിൽ കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതില്‍ ഏറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമാണെന്നുള്ളത് പ്രത്യേകം ഓർക്കണം.

നായയുടെ കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെയ്‌പുകള്‍ നൽകുന്നതിന് മാത്രമായി പ്രതിവർഷം 20 കോടിയോളം രൂപയാണ് സംസ്ഥാനം ചിലവിടുന്നത്. എന്നാൽ ഇതും വിഫലമാകുന്ന കാഴ്‌ചയാണ് ദിനം പ്രതി കാണേണ്ടി വരുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിലെ അപാകത, കുത്തിവെയ്ക്കുന്ന മരുന്നിൻ്റെ ഡോസിലുണ്ടാവുന്ന കുറവ്, നിർമാണ സമയത്ത് തന്നെ വാക്‌സിനില്‍ ഉണ്ടാകുന്ന തകരാറ്, ഇങ്ങനെ നീളുന്നു മരുന്ന് ഫലപ്രദമായി ശരീരത്തില്‍ പ്രവര്‍ത്തിക്കാത്തതിന്‍റെ കാരണങ്ങള്‍.

തെരുവ് നായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങൾ കേരളത്തിലില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ തെരുവ് നായകളെ വന്ധീകരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നതാണ് യാതാര്‍ത്ഥ്യം. പ്രവർത്തനങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പല കാരണങ്ങളാൽ പദ്ധതികൾ പാതി വഴിയിൽ മുടങ്ങി.

പദ്ധതികൾ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാല പദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത്. ഒരു നായയെ പിടികൂടി വിദഗ്‌ധരുടെ മേല്‍നോട്ടത്തില്‍ വന്ധീകരിച്ച് മൂന്ന് ദിവസത്തെ പരിചരണവും തുടര്‍ന്നുള്ള വാക്‌സീനും നല്‍കി പുറത്ത് വിടാന്‍ ഏകദേശം 2100 രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. വന്ധീകരണത്തിനായി തെരുവ് നായകളുടെ എണ്ണത്തിന് അനുസരിച്ചുള്ള മതിയായ തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറ്റി വെക്കാത്തത് കാരണം ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.

ഇത് നായകള്‍ പെരുകുന്നതിന് കാരണമായി. മാത്രമല്ല മുമ്പ് ചെയ്‌ത വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിഷ്‌ഫലമാക്കുകയും ചെയ്തു. അതേസമയം തെരുവ് നായകളെ കണ്ടെത്തി പ്രത്യേക സ്ഥലത്ത് പുനരധിവസിക്കാനുള്ള പദ്ധതിയെ കുറിച്ചും ആലോചിക്കുന്നവരുണ്ട്. എന്നാല്‍ കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഇതിന് പ്രായോഗിക പരിമിതികൾ ഏറെയാണ്. ഇവയെ എങ്ങിനെ പരിപാലിക്കും? എത്രകാലം പരിപാലിക്കും? എന്നതെല്ലാം നമ്മുക്ക് മുന്നിലെ ചോദ്യ ചിഹ്നങ്ങളാണ്.

തെരുവ് നായകളെ കൂട്ടത്തോടെ വന്ധീകരിക്കുകയെന്നത് അടിയന്തര പരിഹാരമാര്‍ഗമായി കാണാന്‍ സാധിക്കില്ല. ഏഴുപത് ശതമാനം നായകളെ വന്ധീകരിച്ചാല്‍ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കുവാൻ സാധിക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതോടൊപ്പം പേവിഷ പ്രതിരോധ കുത്തിവെയ്‌പും നൽകണം.

ഈയിടെ സമ്പൂർണ്ണ പേവിഷ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഗോവയുടെ പ്രതിരോധ മാതൃകയിൽ ഇത് വ്യക്തമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും കേരളത്തെ പേ പിടിച്ച കേരളം എന്ന് വിശേഷിപ്പിക്കുന്നതിന് മുമ്പ് തെരുവ് നായ ശല്യത്തിനെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. വിഷയത്തില്‍ വേഗത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ഇനിയും നമ്മുടെ സ്വന്തം കൂടപിറപ്പുകളെ തെരുവ് നായ കടിച്ച് കുടയുന്നത് നിസാഹായതയോടെ നമ്മള്‍ നോക്കി നില്‍ക്കേണ്ടി വരും.

also read:തെരുവ് നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.