ETV Bharat / state

ഭീതിയോടെ കോഴിക്കോട്: ഞെളിയൻ പറമ്പില്‍ 'ബ്രഹ്മപുരം' ആവര്‍ത്തിക്കുമോ? - Njeliyanparambu waste plant

ബ്രഹ്മപുരം മാലിന്യം സംസ്‌കരിക്കാനുള്ള കരാര്‍ ഏറ്റെടുത്ത സോണ്ട കമ്പനി തന്നെയാണ് ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണവും ഏറ്റെടുത്തിരിക്കുന്നത്. 1.23 കോടി രൂപ പദ്ധതിക്കായി കോർപറേഷൻ നൽകി. 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള പ്ലാന്‍റ് നിര്‍മിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Njeliyan Paramb fear  Njeliyanparambu waste plant  ഞെളിയന്‍ പറമ്പ്  കോഴിക്കോട്ടുകാരുടെ ഭീതി  ബ്രഹ്മപുരം ആവര്‍ത്തിക്കുമോയെന്ന ആശങ്ക  കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്  ഞെളിയന്‍ പറമ്പ് മാലിന്യ പ്ലാന്‍റ്  ബ്രഹ്മപുരം മാലിന്യം  ബ്രഹ്മപുരം  ബ്രഹ്മപുരം തീപിടിത്തം  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  Njeliyanparambu waste plant  Njeliyanparambu waste
കോഴിക്കോട് ഞെളിയന്‍ പറമ്പ് മാലിന്യ പ്ലാന്‍റ്
author img

By

Published : Mar 13, 2023, 2:55 PM IST

കോഴിക്കോട്: ഇന്ന് ബ്രഹ്മപുരം, നാളെ ഞെളിയന്‍ പറമ്പ്..! കൊച്ചിയെ ഒന്നടങ്കം പുകയിൽ ശ്വാസം മുട്ടിച്ച അതേ അവസ്ഥ ഞെളിയൻ പറമ്പിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കാണ് കോഴിക്കോടിൻ്റെ മാലിന്യ സംഭരണിയായ ഞെളിയന്‍ പറമ്പിലെ കരാറുകളും ഏറ്റെടുത്തത്. നഗര മാലിന്യം തള്ളുന്ന ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകളാണ് കമ്പനിക്കുള്ളത്.

മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ 7.75 കോടി രൂപയുടെ കരാറും മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്‍റ് നിർമിക്കാൻ 250 കോടി രൂപയുടെ കരാറുമാണ് നൽകിയത്. 4 വർഷം കഴിഞ്ഞിട്ടും 7.75 കോടി രൂപയുടെ കരാർ പ്രകാരമുള്ള ജോലികൾ പകുതി പോലും പൂർത്തിയാക്കിയില്ല.

പ്ലാന്‍റ് നിർമാണം ആരംഭിച്ചിട്ടുമില്ല. പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായ ബയോ മൈനിങ് പോലും പൂർത്തിയാക്കിയിട്ടില്ല. മഴ, കൊവിഡ് എന്നീ കാരണങ്ങൾ പറഞ്ഞ് 4 തവണ കരാർ നീട്ടി. ഇതുവരെ 1.23 കോടി രൂപ പദ്ധതിക്കായി കോർപറേഷൻ നൽകി.

എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ കടുത്ത എതിർപ്പ് മറികടന്നാണ് തുക അനുവദിച്ചതും. നാലിൽ മൂന്ന് ഭാഗം പണിയും പൂർത്തിയാക്കിയെന്നും ബാക്കി തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോർപറേഷന് വീണ്ടും കത്ത് നൽകിയിരിക്കുകയാണ്. എന്നാൽ പണം അനുവദിക്കരുതെന്നാണ് എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ ശിപാർശ. ഇതുവരെയുള്ള ജോലികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി മാത്രം പണം അനുവദിച്ചാൽ മതിയെന്നും ശിപാർശയുണ്ട്. കൗൺസിൽ അതൃപ്‌തി രേഖപ്പെടുത്തിയതിനാൽ കരാർ റദ്ദാക്കണമെന്നും ശുപാർശയുണ്ട്.

കോഴിക്കോടിന്‍റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻ പറമ്പ്. 16 ഏക്കറില്‍ കണ്ണെത്താ ദൂരത്തോളം മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻ പറമ്പിലെ മാലിന്യ നിക്ഷേപത്തിനെന്ന് പഴമക്കാർ പറയും. വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും ഞെളിയൻ പറമ്പില്‍ നിക്ഷേപിച്ചിരുന്നു. മണ്ണിനോട് ചേർന്ന വളമാകുന്ന വിസർജ്യത്തിനും ആവശ്യക്കാരുണ്ടായിരുന്നു.

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം അമിതമായതോടെ ഞെളിയന്‍ പറമ്പില്‍ മാലിന്യം കുന്നുകൂടി തുടങ്ങി.
ദുർഗന്ധം വര്‍ധിക്കുകയും തെരുവ് നായ ശല്യം അധികമാകുകയും ചെയ്‌തു. പരാതിയും നിവേദനവുമായി കോഴിക്കോടിന്‍റെ വാർത്ത പരമ്പരകളില്‍ ഞെളിയൻ പറമ്പ് നിറഞ്ഞു.

കോർപറേഷൻ പദ്ധതികൾ പലതും പരീക്ഷിച്ചു. എന്നാല്‍ കടല്‍ പോലെ, കുന്നു പോലെ അടിഞ്ഞു കൂടിയ മാലിന്യം സംസ്‌കരിക്കാൻ ആ പദ്ധതികള്‍ക്കായില്ല. എറ്റവും ഒടുവിലാണ് ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആസൂത്രണം ചെയ്‌തത്.

നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോര്‍പറേഷന്‍ പാട്ടത്തിന് നല്‍കിയ ഞെളിയന്‍ പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള പ്ലാന്‍റ് നിര്‍മിക്കാൻ തീരുമാനിച്ചത്. ബാംഗ്ലൂര്‍ ആസ്ഥാനമായ സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പ് ചുമതലയും നല്‍കിയത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യത്തില്‍ നിന്ന് ഞെളിയൻ പറമ്പിന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിൽ ബ്രഹ്മപുരത്തിൻ്റെ അവസ്ഥ അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോള്‍ കോഴിക്കോട്ടുകാര്‍.

also read: കൊച്ചി ഇന്നും പുകഞ്ഞ് തന്നെ; പത്താം ദിവസവും പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.