കോഴിക്കോട്: കൊവിഡ് പശ്ചത്താലത്തിലും ഫീസ് തുക കുറയ്‌ക്കാതെ രാജ്യത്തെ എന്‍.ഐ.ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ മൗനം തുടരുകയാണെന്ന് വിദ്യാര്‍ഥികള്‍.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രായം നിശ്ചയിച്ച പ്രകാരം ബി.ടെക് വിദ്യാര്‍ഥികളില്‍ നിന്ന് 62,500 രൂപയും എം.ടെക് വിദ്യാര്‍ഥികളില്‍ നിന്നും 39,500 രൂപയും എന്‍.ആര്‍.ഐ ബി.ടെക് വിദ്യാര്‍ഥികളില്‍ നിന്നും 4,000 ഡോളറും (മൂന്ന് ലക്ഷം രൂപ) ആണ് ഈടാക്കുന്നത്. ഫീസ് രണ്ട് തവണയായി അടക്കാനുള്ള സംവിധാമുണ്ടെങ്കിലും ലാബ്, കമ്പ്യൂട്ടര്‍, വര്‍ക്ക്‌ഷോപ്പ് എന്നിവ ലഭ്യമല്ലാത്ത ഓണ്‍ലൈന്‍ പഠനത്തിന് മുഴുവന്‍ ഫീസ് ഈടാക്കുന്നതിനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
രാജ്യത്തെ എല്ലാ എന്‍.ഐ.ടി വിദ്യാര്‍ഥികളും സംഘടിച്ച് ട്വിറ്ററിലൂടെ പ്രതിഷേധമറിയിച്ചെങ്കിലും സര്‍ക്കാര്‍ മൗനം തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരെ എം.പിമാരും മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ മികച്ച കോളജില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടും ഉയര്‍ന്ന ഫീസ് അടയ്‌ക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വിദ്യാര്‍ഥികള്‍.