ETV Bharat / state

Nipah Test Results : നിപയില്‍ ആശ്വാസം : സമ്പർക്കപ്പട്ടികയിലെ 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് - Nipah spread kozhikode

Veena George on Nipah Spread : 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവാണെന്നും നിപ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട്

Nipah Test Results kozhikode  veena george on nipah  muhammad riyas on nipah  നിപ  നിപ പരിശോധന ഫലം  വീണ ജോർജ് നിപ വ്യാപനത്തെക്കുറിച്ച്  മുഹമ്മദ് റിയാസ് നിപ വ്യാപനത്തെക്കുറിച്ച്  നിപ കോഴിക്കോട് പരിശോധന ഫലം നെഗറ്റീവ്  Nipah spread kozhikode  nipah Relaxed In Containment Zone Kozhikode
Nipah Test Results
author img

By ETV Bharat Kerala Team

Published : Sep 19, 2023, 2:47 PM IST

മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട്

കോഴിക്കോട് : നിപ (Nipah) രോഗ ബാധിതരുമായി സമ്പർക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി (Nipah Test Results) ആരോഗ്യമന്ത്രി വീണ ജോർജ്. നിപ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. അവസാന രോഗിയുമായി സമ്പർക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരെ ഐസൊലേഷനിലേക്ക് മാറ്റി.

നേരത്തെ നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജില്ല കലക്‌ടർ ഉത്തരവിറക്കിയിരുന്നു (Relaxations In Containment Zones ). കടകൾ രാത്രി 8 വരെയും ബാങ്കുകൾ 2 മണി വരെയും പ്രവർത്തിക്കാൻ അനുമതി നൽകി. ആദ്യം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് അനുവദിച്ചത്. മാസ്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോ​ഗിക്കണം. കൂടാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്.

പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകളിൽ ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George on Nipah Spread) വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ അന്ന് മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോഴിക്കോട് ജില്ലയിലെ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാൻ തീരുമാനമായി. ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി 1,298 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് ക്ലാസ് ലഭിക്കുന്നത്. കുട്ടികൾ വെറുതെ വീട്ടിലിരിക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് (Muhammad Riyas) പറഞ്ഞു. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട വിവരങ്ങൾ അവലോകനം ചെയ്‌തു.

Also read: Nipah, Relaxed In Containment Zone Kozhikode: പുതിയ കേസുകളില്ല, ആശ്വാസം: കണ്ടെയ്‌ന്‍റ്‌മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

അതിർത്തികളിൽ പരിശോധന ശക്തമാക്കി തമിഴ്‌നാടും കർണാടകയും: നിപ വ്യാപനം കണക്കിലെടുത്ത് അതിർത്തികളിൽ തമിഴ്‌നാടും കർണാടകയും പരിശോധന ശക്തമാക്കി. തലപ്പാടി ചെക്‌പോസ്റ്റിലാണ് കർണാടക പരിശോധന നടത്തുന്നത്. കോഴിക്കോട് (Kozhikode), മലപ്പുറം (Malappuram), വയനാട് (Wayanad) ജില്ലകളുടെ രജിസ്‌ട്രേഷനുള്ള വാഹനങ്ങളിലെ യാത്രക്കാരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമേ ചെക്‌പോസ്റ്റിലൂടെ കടത്തിവിടുകയുള്ളൂ. (Nipah Virus Vehicle Inspection At Karnataka Border). ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉള്ളവരെ അതിര്‍ത്തി കടന്ന് പോകാൻ അനുവദിക്കില്ല.

സെപ്‌റ്റംബര്‍ 17ന് രാവിലെ മുതൽ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തുന്നുണ്ട്. കര്‍ണാടക മെഡിക്കല്‍ സംഘവും പൊലീസുമാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള മുത്തങ്ങ ചെക്‌പോസ്റ്റില്‍ നേരത്തേ പരിശോധന തുടങ്ങിയിരുന്നു.

Read More: Nipah Virus Vehicle Inspection At Karnataka Border : തലപ്പാടിയില്‍ പരിശോധന : അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി കര്‍ണാടക

മൂന്നാർ (Munnar), മറയൂർ (Marayur) പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദുമൽപേട്ട (Udumalpet) വഴി തിരുപ്പൂർ (Tiruppur) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് തമിഴ്‌നാട് പരിശോധന നടത്തുന്നത്. ഡോക്‌ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ അടങ്ങുന്ന മെഡിക്കൽ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആരോഗ്യപ്രവർത്തകരാണ് പരിശോധന നടത്തുന്നത്. വാഹനങ്ങളില്‍ കേരളത്തില്‍ നിന്നെത്തുന്ന ആളുകളെ പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.