ETV Bharat / state

Nipah outbreak Root cause| നിപ: കേന്ദ്ര സംഘമെത്തി, പരിശോധന ഫലം കാത്ത് കേരളം - നിപ രോഗലക്ഷണങ്ങൾ

Nipah outbreak Root cause: പൂനെയിൽ നിന്നുള്ള സംഘം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബയോസേഫ്റ്റി ലെവൽ 2 ലാബിൽ സാമ്പിൾ പരിശോധനക്കുള്ള മൊബൈൽ യൂണിറ്റ് സജ്ജമാക്കും. മരണം സംഭവിച്ച മരുതോങ്കരയും ആയഞ്ചേരിയും കേന്ദ്ര വിദഗ്‌ധ സംഘം സന്ദർശിക്കും.

Etv Bharat nipah spcl  Kerala Nipah outbreak Root cause  Kerala Nipah outbreak Test Result  Nipah Outbreak  നിപ ബാധ  കോഴിക്കോട് നിപ  നിപ ലക്ഷണം  നിപ അടയ്ക്ക  നിപ വവ്വാല്‍  നിപ രോഗലക്ഷണങ്ങൾ  Bat Droppings Were Found
Kerala Nipah Outbreak Root cause-Test Result Expected
author img

By ETV Bharat Kerala Team

Published : Sep 14, 2023, 9:47 AM IST

Updated : Sep 14, 2023, 12:55 PM IST

കോഴിക്കോട് കളക്ടറേറ്റിലെത്തിയ കേന്ദ്ര സംഘം

കോഴിക്കോട് : ഈ തവണ വില്ലനായത് അടയ്ക്കയോ വാഴയോ? പരിശോധ ഫലം കാത്ത് കേരളം (Kerala Nipah Outbreak Root cause-Test Result Expected). പരിശോധനക്കായി ഐസിഎംആർ, എൻസിഡിസി, പൂനെ എൻഐവി എന്നിവിടങ്ങളിൽ നിന്നുള്ള സംഘം കോഴിക്കോട് കലക്‌ടറേറ്റിൽ എത്തി.

പൂനെയിൽ നിന്നുള്ള സംഘം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബയോസേഫ്റ്റി ലെവൽ 2 ലാബിൽ സാമ്പിൾ പരിശോധനക്കുള്ള മൊബൈൽ യൂണിറ്റ് സജ്ജമാക്കി. മരണം സംഭവിച്ച മരുതോങ്കരയും ആയഞ്ചേരിയും കേന്ദ്ര വിദഗ്‌ധ സംഘം സന്ദർശിക്കും. വവ്വാലുകളുടെ സർവേക്കും തുടക്കമിടും. 20 പേരാണ് നിലവിൽ ചികിത്സ തേടിയത്. അതിൽ 11 പേരുടെ പരിശോധന ഫലം ഇന്നെത്തും.

മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദാണ് നിപ ബാധിച്ച് ഇത്തവണ ആദ്യം മരണമടഞ്ഞത്. കുറ്റ്യാടി (Kuttiady) പുഴയോരത്ത് ഇദ്ദേഹത്തിന് ഒരു തോട്ടമുണ്ട്. അവിടെ പ്രധാന കൃഷി കവുങ്ങും വാഴയുമാണ്. 2 കിലോമീറ്റർ അകലെയാണ് ജാനകിക്കാട് (Janakikadu). അവിടെ നിന്നാന്ന് വവ്വാലുകൾ ഈ തോട്ടത്തിൽ എത്തുന്നത്.

പഴുത്ത അടക്കയുടെ നീര് കുടിക്കാനും വാഴക്കുലയിൽ നിന്ന് തേൻ നുകരാനും ദിനം പ്രതി വവ്വാലുകൾ എത്തുന്ന പ്രദേശം (Nipah outbreak Root cause). സൂര്യാസ്‌തമയം കഴിയുമ്പോഴാണ് പഴം തീനി വവ്വാലുകൾ കാട്ടിൽ നിന്ന് യാത്ര തുടുങ്ങുക. കിലോമീറ്ററുകൾ സഞ്ചരിക്കുന്ന വവ്വാലുകൾ ഓരോ തോട്ടങ്ങളിലും നിത്യ സന്ദർശകരാണ്.

രോഗലക്ഷണങ്ങൾ (Nipah Symptoms) കാണിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുഹമ്മദ് തൻ്റെ തോട്ടത്തിൽ എത്തിയിരുന്നു. അടയ്ക്ക പറിയ്ക്കുകയും നിലത്ത് വീണു കിടക്കുന്ന അടക്കകൾ പെറുക്കുകയും ചെയ്‌തിട്ടുണ്ട്. ഒപ്പം വാഴ പരിപാലനവും നടത്തിയിട്ടുണ്ട്. ഈ തോട്ടം കേന്ദ്രീകരിച്ചാണ് ആരോഗ്യ പ്രവർത്തകർ പ്രധാനമായും പരിശോധനകൾ നടത്തിയതും സാമ്പിളുകൾ ശേഖരിച്ചതും. വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കുകയാണ് അടുത്ത നടപടി. കേന്ദ്ര സംഘവും, സംസ്ഥാന മൃഗസംരക്ഷണ, വനം വകുപ്പ് അധികൃതരും ഇതിനായി ഒന്നിക്കും. ജാനകിക്കാട് കേന്ദ്രീകരിച്ചായിരിക്കും സാമ്പിള്‍ ശേഖരണം.

വവ്വാലുകളിൽ വൈറസ് ബാധ സങ്കീർണമാകുന്ന സമയത്ത് സ്രവത്തിലൂടെയും കാഷ്‌ടത്തിലൂടെയും അത് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നതായാണ് കണ്ടെത്തൽ. ആരോഗ്യ വകുപ്പ് തോട്ടത്തിൽ നടത്തിയ പരിശോധനയിൽ വവ്വാലിൻ്റെ കാഷ്‌ടം കണ്ടെത്തിയിരുന്നു. അടക്കയിലും വാഴയിലും പതിഞ്ഞ സ്രവത്തിൻ്റെ പരിശോധന ഫലവും നിർണായകമാണ്.

അന്തരീക്ഷത്തിൽ എത്തുന്ന വൈറസിന് സാധാരണ ഗതിയിൽ ഏതാനും മണിക്കൂറുകൾ മാത്രമേ ആയുസുണ്ടാകൂ എന്നാണ് കണ്ടെത്തൽ. പക്ഷേ സാഹചര്യം അനുകൂലമായാൽ അത് ദിവസങ്ങൾ നീണ്ടു നിൽക്കാനും സാധ്യതയുണ്ട്.

നിലത്ത് വീണ് കിടക്കുന്ന പഴങ്ങൾ എടുക്കാതിരിക്കുക, അടക്ക പെറുക്കിയെടുക്കാൻ ധൃതി കാണിക്കാതിരിക്കുക. വാഴക്കുലയുടെ പടലകൾ വിരിഞ്ഞ് കഴിഞ്ഞാൻ ബാക്കി ഭാഗം വെട്ടി ഒഴിവാക്കുക എന്നിവയാണ് സാധ്യമായ മുന്‍കരുതല്‍. ഒന്നോര്‍ക്കുക, പഴച്ചാറ് കുടിക്കാനും തേൻ നുകരാനും വവ്വാലുകൾ തോട്ടത്തില്‍ എത്തി തുടങ്ങിയാൽ അത് അവസാനിക്കുന്നതു വരെ അവർ എത്തിക്കൊണ്ടേയിരിക്കും. ജാഗ്രത പാലിക്കുക.

Also Read: Bat Fear Idukki nipa alert kerala ചേറ്റുപാറയില്‍ താവളമൊരുക്കി കടവാവല്‍കൂട്ടം, നിപയെന്ന് കേട്ടപ്പോൾ മുതല്‍ ഭീതിയിലാണ് ഈ ഗ്രാമം

Last Updated : Sep 14, 2023, 12:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.