ETV Bharat / state

Nipah Kozhikode Containment Zones: നിപ ജാഗ്രതയില്‍ കോഴിക്കോട്; വിവിധ വാർഡുകൾ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു - Containment zones in Kozhikode

Containment zones in Kozhikode : ജില്ലയിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലും പാറ എന്നി ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണം

nipah follow  Nipah Update Kozhikode Containment zones  Nipah Update  Nipah Update Kozhikode  Kozhikode Containment zones  Kozhikode Containment zones Nipah  Nipah  Nipah cases  Nipah in kerala  Nipah in Kozhikode  നിപ  കോഴിക്കോട് വിവിധ വാർഡുകൾ കണ്ടെയിൻമെന്‍റ് സോണായി  കണ്ടെയിൻമെന്‍റ് സോൺ  നിപ വൈറസ് ബാധ  Containment zones in Kozhikode  Various wards of Kozhikode as containment zone
Nipah Update Kozhikode Containment zones
author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:43 AM IST

കോഴിക്കോട് : നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വിവിധ വാർഡുകൾ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലും പാറ എന്നി ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണം (Nipah Kozhikode Containment zones).

കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ:

  • ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ
  • മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ
  • തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ
  • കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ
  • കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ
  • വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡ് മുഴുവൻ
  • കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

  • കണ്ടെയിൻമെന്‍റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control)
  • പ്രസ്‌തുത വാർഡുകളിൽ കർശനമായ ബാരികേഡിങ് നടത്തേണ്ടതാണ്. ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണം.
  • ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ പ്രവർത്തനാനുതിയുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
  • തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതാണ്.
  • സർക്കാർ - അർധ സർക്കാർ - പൊതുമേഖല - ബാങ്കുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പടെ മറ്റൊരു സ്ഥാപനവും ഇനിയെരു ഉത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
  • മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതു റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദേശങ്ങൾ റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസറും ജില്ല ട്രാൻസ്‌പോർട്ട് ഓഫിസറും നൽകണം.
  • കണ്ടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

9 വയസുകാരൻ്റെ നില ഗുരുതരം, കേന്ദ്ര സംഘങ്ങള്‍ ഇന്നെത്തും : അതേസമയം നിപ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന 9 വയസുകാരൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് കോഴിക്കോട് എത്തും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധന സംഘവും ഐസിഎംആർ സംഘവും ജില്ലയിൽ എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്‌ധർ അടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ സംഘം ആവശ്യമായ നിർദേശങ്ങള്‍ നൽകുന്നതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.