ETV Bharat / state

Nipah Cases More Restrictions In Kozhikode നിപ: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല

author img

By ETV Bharat Kerala Team

Published : Sep 15, 2023, 10:17 AM IST

Updated : Sep 15, 2023, 11:51 AM IST

More Restrictions Imposed in Kozhikode District due to Nipah : മാറ്റിവയ്‌ക്കാവുന്ന പൊതുപരിപാടികളും യോഗങ്ങളും മറ്റും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാറ്റിവയ്‌ക്കേണ്ടതാണെന്നും യോഗങ്ങൾ എല്ലാം ഓൺലൈനായി മാത്രം നടത്തേണ്ടതാണെന്നും ഉത്തരവിലുണ്ട്.

new restrictions  Kozhikode Nipah More Restrictions Imposed  Kozhikode New Restrictions Imposed  Kozhikode Nipah  Nipah Calicut  Nipah Update  കോഴിക്കോട് നിപ  നിപ നിയന്ത്രണങ്ങൾ  Events should be Postponed  കോഴിക്കോട്
Kozhikode Nipah- More Restrictions Imposed

കോഴിക്കോട്: നിപ കേസുകൾ വീണ്ടും സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്‌ടര്‍ ഉത്തരവിറക്കി (More Restrictions Imposed in Kozhikode District due to Nipah). മാറ്റിവയ്‌ക്കാവുന്ന പൊതുപരിപാടികളും യോഗങ്ങളും മറ്റും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാറ്റിവയ്‌ക്കേണ്ടതാണെന്നും യോഗങ്ങൾ എല്ലാം ഓൺലൈനായി മാത്രം നടത്തേണ്ടതാണന്നും ഉത്തരവിലുണ്ട്. കണ്ടെയ്‌ൻമെന്‍റ് സോണിലേക്കുള്ള (Containment Zone) യാത്രകൾ കർശനമായി നിരോധിച്ചു. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. പാർക്കുകൾ, ബീച്ചുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. ആരാധനാലയങ്ങളിൽ പോകുന്നവർ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കേണ്ടതുമാണ്. വവ്വാല്‍ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നതും, വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയണമെന്നും ഉത്തരവിലുണ്ട്.

ജില്ല കലക്‌ടർ പുറത്തിറക്കിയ ഏറ്റവും പുതിയ നിയന്ത്രണങ്ങൾ

  • ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്.
  • നിപ വൈറസിന്‍റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതാണ്.
  • മാറ്റിവയ്‌ക്കാവുന്ന പൊതുപരിപാടികൾ, ചടങ്ങുകൾ, യോഗങ്ങൾ എന്നിവ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാറ്റിവയ്‌ക്കേണ്ടതാണ്. യോഗങ്ങൾ എല്ലാം തന്നെ ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.
  • തീർത്തും ഒഴിവാക്കാനാകാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.
  • നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ അനാവശ്യ യാത്രകൾ തീർത്തും ഒഴിവാക്കുക. പാർക്കുകൾ, ബീച്ചുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്.
  • ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്‍ററെ മാത്രം അനുവദിക്കും.
  • ആരാധനാലയങ്ങളിൽ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവരും സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കേണ്ടതാണ്.
  • ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കേണ്ടതും, ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവത്‌കരണം നടത്തേണ്ടതുമാണ്.
  • വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നതും, വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയേണ്ടതാണ്.
  • പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായ മരണ നിരക്ക് ഉയരുകയോ ചെയ്‌താൽ അടുത്തുള്ള മൃഗാശുപത്രികളിൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • വവ്വാലുകളും, പന്നികളും ഉൾപ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്‌പർശിക്കുവാൻ പാടില്ല.
  • കണ്ടെയ്‌ൻമെന്‍റ് സോണിലേക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചു.

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ (Nipah Virus) സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത് (New Nipah Case). ഇതോടെ ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി (Nipah Active cases Kozhikode). നേരത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ 39 കാരനും ചികിത്സ തേടിയിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം.

Last Updated : Sep 15, 2023, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.