ETV Bharat / state

പാക് ബന്ധമുള്ള തീവ്രവാദ പ്രവർത്തനം; കോഴിക്കോട് അടക്കം നാലിടത്ത് എൻഐഎ റെയ്‌ഡ്‌ - NIA KERALA

Kozhikode NIA Raid : പാക് പിന്തുണയുള്ള 'ഗസ്‌വ ഇ ഹിന്ദ്' എന്ന സംഘടന ആസൂത്രണം ചെയ്‌ത ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബീഹാറിൽ എടുത്ത കേസിലാണ് റെയ്‌ഡ്‌. റെയ്‌ഡിൽ നിരവധി നിർണായക രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

nia raid  പാക് ബന്ധമുള്ള തീവ്രവാദ പ്രവർത്തനം  കോഴിക്കോട് എൻഐഎ റെയ്‌ഡ്‌  NIA Raid at Kozhikode  Kozhikode Terrorist Raid  Kozhikode NIA  ഗസ്‌വ ഇ ഹിന്ദ്  കോഴിക്കോട് തീവ്രവാദ പ്രവർത്തനം  Ghazwa e Hind
NIA Raid at Kozhikode in Terror Module Case
author img

By PTI

Published : Nov 26, 2023, 8:42 PM IST

കോഴിക്കോട്: പാകിസ്ഥാൻ ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌. കേരളത്തിൽ കോഴിക്കോടാണ് റെയ്‌ഡ്‌ നടന്നത് (NIA Raid at Kozhikode in Terror Module Case). പാക് പിന്തുണയുള്ള ഗസ്‌വ ഇ ഹിന്ദ് (Ghazwa e Hind) എന്ന സംഘടന ആസൂത്രണം ചെയ്‌ത ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബീഹാറിൽ എടുത്ത കേസിലാണ് പരിശോധനകൾ നടന്നത്.

കോഴിക്കോട് കൂടാതെ മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഥ്, ഉത്തർപ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. റെയ്‌ഡിൽ നിരവധി നിർണായക രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ശക്തികളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് റെയ്‌ഡിൽ കണ്ടെത്തിയെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യയില്‍ ഭീകരപ്രവർത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് എന്ന സംഘടനയുടെ പേരിൽ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് രൂപീച്ച് പ്രവർത്തനം നടത്തിയതിന് കഴിഞ്ഞ വർഷം പട്‌നയിൽ നിന്ന് ഒരാൾ അറസ്റ്റിലായിരുന്നു. താഹിർ എന്ന മർഗൂബ് അഹമ്മദ് ഡാനിഷിഷ് (Marghoob Ahmad Danish) എന്നയാളാണ് അറസ്റ്റിലായത്. ഒരു പാകിസ്ഥാൻ പൗരൻ സൃഷ്‌ടിച്ച ഗസ്‌വ ഇ ഹിന്ദ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിനായിരുന്ന ഇയാൾ രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായും, യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായും കണ്ടെത്തി. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങൾ പ്രകാരമാണ് ഇപ്പോൾ കേരളത്തിലടക്കം റെയ്‌ഡ്‌ നടന്നത്.

Also Read: NIA Raids In Tamil Nadu And Telangana ഐഎസ്‌ പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ റെയ്‌ഡ്

കഴിഞ്ഞ വർഷം ജൂലൈ 14 ന് ബീഹാറിലെ ഫുൽവാരിഷരീഫ് പോലീസാണ് സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്‌. ടെലിഗ്രാം, ബിപി മെസഞ്ചർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്ന ഈ ഗ്രൂപ്പിൽ, ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ, ബംഗ്ലാദേശ്, യെമൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ നിന്നും നിരവധി ആളുകളെ പ്രതി താഹിർ ചേർത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയിലുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ സ്ലീപ്പർ സെല്ലുകൾ ഉയർത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് താഹിർ ഗ്രൂപ്പ് അംഗങ്ങളെ പ്രചോദിപ്പിക്കാൻ ശ്രമിച്ചതെന്ന് എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു, 'ബിഡി ഗസ്വാ ഇ ഹിന്ദ് ബിഡി' എന്ന പേരിൽ മറ്റൊരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും താഹിർ സൃഷ്‌ടിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിൽ ഇയാൾ ബംഗ്ലാദേശി പൗരന്മാരെ അംഗങ്ങളാക്കിയിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 22 ന് സംസ്ഥാന പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തത് മുതൽ എൻഐഎ കേസ് അന്വേഷിച്ചുവരികയാണ്. കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം ജനുവരി 6 ന് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Also Read: NIA Raid | ലക്ഷ്യം സമുദായ നേതാക്കളും ആരാധനാലയങ്ങളും, വൻ ആക്രമണ പദ്ധതി തകർത്ത് എന്‍ഐഎ റെയ്‌ഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.