കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കാനത്തില്‍ ജമീല അധ്യക്ഷ പദം ഒഴിഞ്ഞതോടെയാണ് പുതിയ പ്രസിഡന്‍റിനായുള്ള ചര്‍ച്ചകൾ തുടങ്ങിയത്. നിലവിലുള്ള അംഗങ്ങളില്‍ ഒരാളെ പ്രസിഡന്‍റാക്കുന്നതിനാണ് പ്രഥമ പരിഗണന. നിലവിലുള്ള അംഗങ്ങളില്‍ വികസന സ്ഥിരം സമിതി അധ്യക്ഷ ഷീജ ശശി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
പേരാമ്പ്ര ഡിവിഷനില്‍ നിന്നുള്ള ഷീജ ശശി, ചക്കിട്ടപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ്. മണിയൂര്‍ ഡിവിഷന്‍ അംഗമായ കെ.വി.റീന തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാണ്. അതിനിടെ ജമീല രാജിവെച്ച നൻമണ്ട ഡിവിഷനിൽ ജില്ലയിലെ പ്രധാന വനിതാ നേതാക്കളിലൊരാളെ മല്‍സരിപ്പിച്ച് പ്രസിഡന്‍റ് പദത്തിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
READ MORE: കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവെച്ചു