ETV Bharat / state

മങ്ങിയ കാഴ്‌ചകൾ മാറ്റാൻ ചില്ല് മാറ്റി; നവകേരള ബസിന് അറ്റകുറ്റപ്പണി - നവകേരള ബസിന് അറ്റകുറ്റപ്പണി

Navakerala bus glasses replaced: നവകേരള സദസിന്‍റെ യാത്രയ്ക്ക് വേണ്ടി എത്തിച്ച ബസിന് അറ്റകുറ്റപ്പണി.

Navakerala Bus workshop  നവകേരള ബസ്  Navakerala bus  navakerala sadas  kozhikode navakerala sadas  Navakerala bus glasses replaced  Navakerala bus serviced  നവകേരള ബസ് ചില്ലുകൾ മാറി  നവകേരള സദസ് കോഴിക്കോട്  മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം  നവകേരള ബസിന് അറ്റകുറ്റപ്പണി  ചെളിയിൽ പുതഞ്ഞ് നവകേരള ബസ്
Navakerala bus glasses replaced
author img

By ETV Bharat Kerala Team

Published : Nov 25, 2023, 9:31 AM IST

Updated : Nov 25, 2023, 2:17 PM IST

കോഴിക്കോട്: നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്‍റെ ചില്ലുകൾ മാറ്റി (Navakerala bus glasses replaced). നവകേരള സദസിന്‍റെ യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി നിർമിച്ച് എത്തിച്ച ബസിന്‍റെ ചില്ലുകളാണ് ഓട്ടം തുടങ്ങി ഒരാഴ്‌ച കഴിഞ്ഞപ്പോൾ മാറ്റി വച്ചത്. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്‌ചകളും പുറത്തുള്ളവർക്ക് മുഖ്യമന്ത്രിയെയും കൂടുതൽ വ്യക്തമായി കാണുന്നതിന് വേണ്ടിയാണ് ചില്ലുകൾ മാറ്റിയത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

വെള്ളിയാഴ്‌ച (നവംബർ 24) രാത്രി വടകരയിലെ നവകേരള സദസിന് ശേഷം കോഴിക്കോട്ടെ കെഎസ്ആർടിസി റീജിയണൽ വർക്‌ഷോപ്പിൽ എത്തിച്ചാണ് ചില്ല് മാറ്റിയത്. രാത്രി 10 മണിക്ക് ശേഷം ആറ് വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ വേണ്ടി ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ എന്നും ആരോപണമുണ്ട്.

ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്‍റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു.

ബസ് കഴിഞ്ഞ ദിവസം മാനന്തവാ​ടി​യി​ൽ ച​ളി​യി​ൽ താ​ഴ്‌​ന്നിരുന്നു. മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്‌ന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിൽ എത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്‍റെ അടുത്ത് കൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്.

Also read: 'ചതിച്ചാശാനെ ചതിച്ച്', നവകേരള ബസ് ചെളിയില്‍ പുതഞ്ഞു; കെട്ടിവലിച്ച് പൊലീസും നാട്ടുകാരും

ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നുപോകുകയായിരുന്നു. ബസിന്‍റെ മുൻ-പിൻ ടയറുകൾ ചളിയിൽ താഴ്‌ന്നുപോയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് ബസിനെ ചളിയിൽ നിന്ന് കരകയറ്റിയത്. പിൻ ടയറുകൾ നല്ല രീതിയിൽ താഴ്‌ന്ന് പോയതിനാൽ കയർ കെട്ടി വലിക്കേണ്ടി വന്നു.

ബസിലെ സൗകര്യങ്ങള്‍: അത്യാധുനിക സൗകര്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഈ ബസിൽ ഉള്ളത്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും മറ്റ് മന്ത്രിമാര്‍ക്ക് പ്രത്യേകം സീറ്റുകളും ബസിലുണ്ട്. ബസിന്‍റെ മുന്‍വശത്ത് ഡ്രൈവറുടെ സമീപത്തായി മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയയും ബസിൽ ഉണ്ട്.

ഇത് കൂടാതെ ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്‌ജ് തുടങ്ങിയവ സൗകര്യങ്ങളും ബിസിന്‍റെ ഉള്ളിൽ ഉണ്ട്. ബസിന്‍റെ ബോഡി നിര്‍മിച്ചത് ബെംഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോ മൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഉണ്ട്. ബെന്‍സിന്‍റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ ഈ ബസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയ്‌ക്ക് ഇത്രയും വലിയ തുക ചെലവഴിച്ച് ഇത്തരം ഒരു ആഡംബര ബസ് ഇറക്കിയത് സര്‍ക്കാറിന്‍റെ ധൂര്‍ത്ത് എടുത്ത് കാണിക്കുന്നതാണ് എന്നാണ് ആരോപണം.

Also read: നവകേരള സദസിന്‍റെ 'ബസ്' : സ്വകാര്യ ടൂറിസം ആവശ്യത്തിന് ബുക്കിങ് അനുമതി തേടി കെഎസ്ആർടിസി സിഎംഡി

Last Updated : Nov 25, 2023, 2:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.