ETV Bharat / state

National Achievement For NITC Calicut Students : മെഡിക്കൽ അത്യാഹിതങ്ങൾക്കായി ഡ്രോണുകൾ; എൻഐടിസി വിദ്യാർഥികൾക്ക് ദേശീയ അംഗീകാരം

NITC Students Developing Drones For Medical Emergencies സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ആൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്‌മെന്‍റ്‌ 2023 മത്സരത്തിൽ ആണ് എൻഐടിസിയിലെ എയറോമോഡലിങ് ക്ലബിലെ വിദ്യാർഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്.

N।T drawn  National Recognition For NITC Students  Developing Drones For Medical Emergencies  NITC Students Developing Drones  Drones For Medical Emergencies  NITC Students  NITC  Drones  Medical Emergencies  മെഡിക്കൽ അത്യാഹിതങ്ങൾക്കായി ഡ്രോണുകൾ  എൻഐടിസി വിദ്യാർത്ഥികൾക്ക് ദേശീയ അംഗീകാരം  നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി  ഡ്രോണുകൾ വികസിപ്പിച്ച എൻഐടിസി വിദ്യാർത്ഥികൾ  എയറോഅൺവയർഡ് ക്ലബ്ബ്  സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ്  ആൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്‌മെന്‍റ്‌  മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഭാരമുള്ള  സ്വയം നിയന്ത്രണശേഷിയുള്ള ഡ്രോൺ  റോട്ടറി വിംഗ് ഡ്രോൺ  ചെന്നൈയിൽ നടന്ന മത്സരത്തിൽ  വൈദ്യുതകാന്തിക സംവിധാനം ഉപയോഗിച്ച്  മെഡിക്കൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഡ്രോണുകൾ  എൻഐടിസി യിലെ പൂർവ്വ വിദ്യാർത്ഥി സംഘടന
NITC Students Developing Drones For Medical Emergencies
author img

By ETV Bharat Kerala Team

Published : Sep 7, 2023, 11:46 AM IST

കോഴിക്കോട് : ദേശീയ തലത്തിലുള്ള ഡ്രോൺ വികസന മത്സരത്തിൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ എയറോഅൺവയർഡ് ക്ലബിന്‍റെ ഭാഗമായ ഒമ്പത് വിദ്യാർഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു (National Achievement For NITC Calicut Students). മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഡ്രോൺ വികസിപ്പിച്ചാണ് എൻഐടിസി വിദ്യാർഥികൾ അഭിമാന നേട്ടം കരസ്ഥമാക്കിയത് (NITC Students Developing Drones For Medical Emergencies).

സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് (SAE) ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ആൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്‌മെന്‍റ്‌ 2023 മത്സരത്തിൽ ആണ് എൻഐടിസി യിലെ എയറോമോഡലിംഗ് ക്ലബിലെ വിദ്യാർഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്.

ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നായി 42 ടീമുകൾ പങ്കെടുത്തിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യരക്ഷ സാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള ഒരു സ്വയം നിയന്ത്രിത ഡ്രോൺ ആണ് മത്സരത്തിന്‍റെ നിർദേശങ്ങൾക്കനുസൃതമായി തങ്ങൾ വികസിപ്പിച്ചെടുത്തത് എന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു.

മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്വയം നിയന്ത്രണശേഷിയുള്ള ഡ്രോൺ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുക എന്നതായിരുന്നു എസ്എഇ നടത്തിയ മത്സരത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുഷ് സിങ്‌, ഹിമാൻഷു ദുഡി, സിറിയക് ജോയ്, നവീൻ സുനിൽ, കോമൾ സിങ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, അരുൺ എസ്.കെ, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിൽ വിജയികളായത്. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദൂരമായി പൈലറ്റ് ചെയ്‌ത റോട്ടറി വിങ് ഡ്രോൺ എന്ന ആശയം ഉൾക്കൊള്ളാനും രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരം നൽകുന്നതിനായാണ് സംഘാടകർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

3 മീറ്റർ ഉയരത്തിൽ നിന്ന് വൈദ്യുതകാന്തിക സംവിധാനം ഉപയോഗിച്ച് പേലോഡ് വീഴ്ത്തുന്ന തരത്തിലാണ് ഡ്രോൺ രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് ക്ലബ് എയറോഅൺവയർഡിന്‍റെ ചുമതലയുള്ള അധ്യാപകർ പറഞ്ഞു. എൻഐടിസി യിലെ പൂർവ വിദ്യാർഥി സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് എയ്റോഅൺവയേർഡ് ക്ലബ് മത്സരത്തിനായി ഒരുങ്ങിയത്.

ALSO READ:19th Convocation NIT Calicut : ഗവേഷണവും വികസനവുമാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്: പ്രൊഫ. ടിജി സീതാറാം

എൻഐടി കാലിക്കറ്റിൽ പ്രൊഫ. ടിജി സീതാറാം: ആഗോളതലത്തിൽ മത്സരാധിഷ്‌ഠിതവും വിജ്ഞാനാധിഷ്‌ഠിതവുമായ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഗവേഷണവും വികസനവും ആണെന്ന് പ്രൊഫ. ടിജി സീതാറാം പറഞ്ഞു (19th Convocation NIT Calicut Prof.TG Sitaram Inaugurated).

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന 19-ാമത് കോൺവൊക്കേഷൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദധാരികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറക്കുമതിയെ ആശ്രയിക്കുന്നതും ആഭ്യന്തര ഉത്‌പാദന ശേഷി കുറയ്ക്കുന്നതിനുമുള്ള കാഴ്‌ചപ്പാടാണ് ഇന്ത്യയുടെ സ്വാശ്രയത്വത്തിന്‍റെ അടിസ്ഥാനമെന്ന് ആഗോള സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ഒരു പ്രധാന പങ്കാളിയായി സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടിനെ പരാമർശിച്ച് പ്രൊഫസർ സീതാറാം സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.