ETV Bharat / state

സ്വർണക്കടത്ത് കേസിലെ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി അറസ്‌റ്റിൽ - കോഴിക്കോട്

നിരവധി കേസുകളിൽ പ്രതിയാണ് അറസ്‌റ്റിലായ അൻസാർ.

Gold smugling case Kozhikode nadapuram  സ്വർണക്കടത്ത് കേസിലെ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി അറസ്‌റ്റിൽ  nadapuram kidnapping; defendant arrested  nadapuram kidnapping  nadapuram  kozhikode  നാദാപുരം  നാദാപുരം തട്ടിക്കൊണ്ടുപോകൽ  കോഴിക്കോട്  സ്വർണക്കടത്ത് കേസ്
സ്വർണക്കടത്ത് കേസിലെ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി അറസ്‌റ്റിൽ
author img

By

Published : Feb 25, 2021, 12:04 PM IST

കോഴിക്കോട്:സ്വർണക്കടത്ത് കേസിലെ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കടമേരി കീരിയങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള മീത്തലെ അടയങ്ങാട്ട് അന്‍സാറാണ് (36) അറസ്‌റ്റിലായത്.

അരൂര്‍ എളയിടത്ത് വോളിബോള്‍ മത്സരം കണ്ട് മടങ്ങുകയായിരുന്ന പേരാമ്പ്ര സ്വദേശി അജ്‌നാസിനെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ട് പോയ കേസിലാണ് സ്വർണക്കടത്ത് കേസന്വേഷണ തലവൻ നാർക്കോട്ടിക് ഡി.വൈ.എസ്.പി. എ.സുന്ദരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്‌റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അൻസാറിനെ നാദാപുരം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് സമീപത്തെ ഇടവഴിയില്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

2010 ല്‍ കടമേരി ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനീഷിനെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതെ നടക്കുകയായിരുന്നു അന്‍സാര്‍. 2010ൽ എം.എസ്.പിയിലെ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.