ETV Bharat / state

നാദാപുരത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു - മുങ്ങിമരണം വാര്‍ത്ത

പാപ്പിനിശേരി സ്വദേശി പാറക്കല്‍ പുതിയപുരയില്‍ പിപി തസ്ലിം(22)ആണ് മരിച്ചത്.

River death Kozhikode nadapuram nadapuram news degree student drowned news മുങ്ങിമരണം വാര്‍ത്ത നാദാപുരം വാര്‍ത്ത
നാദാപുരത്ത് ബിരുദ വിദ്യാര്‍ഥി മുങ്ങിമരിച്ചു
author img

By

Published : Mar 22, 2021, 10:33 PM IST

കോഴിക്കോട്: പരീക്ഷ എഴുതാനെത്തിയ ബിരുദ വിദ്യാര്‍ഥി നാദാപുരം പുളിക്കൂല്‍ തോട്ടില്‍ മുങ്ങിമരിച്ചു. നാദാപുരം അൽ ഫുർഖാൻ കോളജില്‍ അറബി ബിരുദ പരീക്ഷ എഴുതാനെത്തിയ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി പാറക്കല്‍ പുതിയപുരയില്‍ പിപി തസ്ലിം (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ പുളിക്കൂൽ തോട്ടിൽ പാത്തും കര ഭാഗത്താണ് അപകടം ഉണ്ടായത്.

നാദാപുരത്തെ പള്ളിയിൽ താമസിച്ച് പരീക്ഷ എഴുതിയ ശേഷം സുഹൃത്തുക്കളോടൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു തസ്ലിം. ചെളിയിൽ താഴ്ന്ന് പോയ തസ്ലിമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. സഹപാഠികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തസ്ലിമിനെ കരക്കെത്തിച്ചത്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.