കോഴിക്കോട്: മുസ്‌ലീം ലീഗ് കൈക്കൊണ്ട നല്ല തീരുമാനങ്ങളെയാണ് താന്‍ പ്രശംസിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുസ്‌ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ല. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നതില്‍ ഒരു സംശയവുമില്ല.
വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ മതനിരപേക്ഷ കൂട്ടായ്‌മ അനിവാര്യമാണ്. അതില്‍ ലീഗും ചേരണമെന്നുമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനര്‍ഥം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചു എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം സമരം, ഗവർണർ വിഷയങ്ങള്‍ എന്നിവയില്‍ ലീഗ് കൈക്കൊണ്ട നിലപാട് കോൺഗ്രസിന് വിരുദ്ധമായിരുന്നു. ലീഗ് എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ഇടത് മുന്നണിയുടെ തീരുമാനങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
also read: ലീഗ് ജനാധിപത്യ പാർട്ടി, സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരിച്ചത് ഓര്‍മിപ്പിച്ച് എം.വി. ഗോവിന്ദന്‍