ETV Bharat / state

Muttil Tree Felling Case | മുട്ടിൽ മരംമുറി കേസിൽ നിയമോപദേശം തേടി വനംവകുപ്പ്; നടപടി കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി

മുട്ടിൽ മരംമുറി കേസിൽ തുടർനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്, വ്യക്തത വരുത്താനാണ് വനംവകുപ്പ് നിയമോപദേശം തേടിയത്

muttil case Legal advice  മുട്ടിൽ മരംമുറി കേസിൽ നിയമോപദേശം  മുട്ടിൽ മരംമുറി കേസിൽ നിയമോപദേശം തേടി വനം വകുപ്പ്  Muttil Tree Felling Case  വനംവകുപ്പ്
Muttil Tree Felling Case
author img

By

Published : Jul 24, 2023, 3:09 PM IST

Updated : Jul 24, 2023, 5:59 PM IST

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ നിയമോപദേശം തേടി വനം വകുപ്പ്. പൊലീസിന്‍റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ തുടർനടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്. അന്വേഷണം പൂർത്തിയായി എന്ന് വനംവകുപ്പ് അവകാശപ്പെട്ട്, കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നിയമോപദേശം തേടിയത്.

പൊലീസ് അന്വേഷിക്കുന്നതിനാൽ, വനംവകുപ്പ് കുറ്റപത്രം നൽകേണ്ടതില്ല എന്നാണ് വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാക്കാനാണ് ഡയറക്‌ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. വനം വകുപ്പെടുത്ത കേസുകളിൽ പരമാവധി ആറുമാസം തടവോ പിഴയോ ആകും പ്രതികൾക്ക് ശിക്ഷ ലക്കുക. എന്നാൽ, പൊലീസ് അന്വേഷണത്തിൽ പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയിട്ടുണ്ട്. ഇതാണ് വനംവകുപ്പ് നിയമോപദേശം തേടാൻ ഒരു കാരണം.

'വനംവകുപ്പ് നടപടികൾ ഇഴയുന്നു': പൊലീസിൻ്റെ കുറ്റപത്രം വൈകാതെ സമർപ്പിക്കും. എന്നാൽ, റവന്യൂ, വനംവകുപ്പ് നടപടികൾ ഇഴയുന്നുവെന്ന് മുൻ പ്രോസിക്യൂട്ടർ വിമർശിച്ചിരുന്നു. റവന്യൂ, വനം, പൊലീസ് വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ ഒരേ സമയം വന്നാലേ കുറ്റക്കാരെ ശിക്ഷിക്കാനും പിഴയീടാക്കാനും കഴിയൂ എന്നതാണ് പൊതുവിലയിരുത്തൽ. അല്ലെങ്കിൽ തുടരന്വേഷണമോ, പുതിയ ഏജൻസിയെ കേസ് ഏൽപ്പിക്കാനും സാധ്യതയേറെയാണ്. ഇതെല്ലാം പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കും.

43 കേസുകളാണ് മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്‌തത്. അനുവാദമില്ലാതെ പട്ടയഭൂമിയിലെ മരം മുറിച്ചതടക്കം കുറ്റങ്ങളാണ് ചുമത്തിയത്. മരം കണ്ടുകെട്ടുന്നതടക്കം നടപടികൾ പൂർത്തിയാക്കി. എന്നാൽ, കുറ്റപത്രം ഇതുവരെ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചുകടത്തിയത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

80 വർഷം മുതൽ 574 വർഷം വരെ പ്രായമുള്ള ഈട്ടി മരങ്ങളാണ് പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചതെന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കെഎഫ്ആർഐയിലെ ഡിഎൻഎ പരിശോധനയിൽ, വനം വകുപ്പ് പിടികൂടി കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന മരങ്ങളും, അന്വേഷണ സംഘം കണ്ടെത്തിയ പട്ടയഭൂമിയിലെ കുറ്റികളും ഒന്നുതന്നെയാണെന്ന് കണ്ടെത്തിയിരുന്നു.

മുട്ടില്‍ മരം മുറി കേസ്: ഡിഎന്‍എ പരിശോധന ഫലം ലഭിച്ചു: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം ജൂലൈ 22ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മരം മുറിക്ക് ഭൂവുടമകള്‍ അനുമതി നല്‍കിയതുള്‍പ്പെടെയുള്ള രേഖകളെല്ലാം വ്യാജമാണെന്ന ശാസ്‌ത്രീയ ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ കേസില്‍ കുറ്റപത്രം നല്‍കുന്നതിനുള്ള പൊലീസിന്‍റെ തടസങ്ങൾ നീങ്ങി. ഉടന്‍ തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് താനൂര്‍ ഡിവൈഎസ്‌പി നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

READ MORE | Muttil Tree Theft | മുട്ടില്‍ മരം മുറി കേസില്‍ മരങ്ങളുടെ ഡിഎന്‍എ ഫലം ലഭിച്ചു, രേഖകളെല്ലാം വ്യാജം: കുറ്റപത്രം ഉടൻ സമർപ്പിക്കും

പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങള്‍ മുറിച്ചുമാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്‍റെ മറവിലാണ് 300 വര്‍ഷങ്ങളിലധികം പഴക്കമുളള മരങ്ങള്‍ വയനാട്ടിലെ മുട്ടിലില്‍ നിന്ന് മുറിച്ചുമാറ്റിയത്. റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Last Updated : Jul 24, 2023, 5:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.