ETV Bharat / state

പോപ്പുലര്‍ ഫ്രണ്ടിന്‍റെ പേരിൽ മുസ്ലീം ലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല; പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്‍റെ നഷ്‌ടം ഈടാക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറാക്കര, എടരിക്കോട് പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് ജനപ്രതിനിധികളടക്കം ജപ്‌തി നടപടി നേരിടുന്നവരിലുണ്ട് എന്നത് ഗൗരവമുള്ളതാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ്  മുസ്ലീം ലീഗ്  പോപ്പുലര്‍ ഫ്രണ്ട്  confiscation of properties of Muslim League  Muslim League workers  Muslim League state presiden  Sayyid Sadiq Ali Shihab Thangal  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പിഎഫ്‌ഐ  pfi  popular front  പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍  ജപ്‌തി നടപടി  പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ
മുസ്ലീം ലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല
author img

By

Published : Jan 23, 2023, 12:26 PM IST

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് മാധ്യമങ്ങളോട് സംസാരിക്കുന്നു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്‍റെ പേര് പറഞ്ഞ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കോടതി നിര്‍ദേശപ്രകാരം പൊതു മുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും നഷ്‌ടം ഈടാക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അതിന്‍റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്‍റെ നഷ്‌ടം ഈടാക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറാക്കര, എടരിക്കോട് പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് ജനപ്രതിനിധികളടക്കം ജപ്‌തി നടപടി നേരിടുന്നവരിലുണ്ട് എന്നത് ഗൗരവമുള്ളതാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

എവിടുന്നാണ് ഇവർക്ക് ലിസ്റ്റ് കിട്ടിയതെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും വെളിപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. നിയമസഭയിൽ മുസ്ലിം ലീഗ് ഇക്കാര്യം അവതരിപ്പിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ പ്രതികരിക്കണം.

അപരാധികൾ ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്‍റെ പേരിൽ ഗൂഢാലോചന നടത്തി നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് പ്രവർത്തകർ ജപ്‌തി നടപടി നേരിട്ട സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ അകാരണമായി ജപ്‌തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഈ നീചപ്രവര്‍ത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.