കോഴിക്കോട്: കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തിൽ സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിന്‍റേത് നാക്കുപിഴയല്ലെന്ന് മുസ്‌ലിം ലീഗ്. ലൗ ജിഹാദിനെ കുറിച്ച് പാർട്ടി രേഖകളിൽ ഉണ്ടെന്നും അത് സമ്മേളനങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ടെന്നുമുള്ള പ്രസ്ഥാവന ഗുരുതരമായ കാര്യമാണെന്നും പി.എം.എ സലാം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ജോർജ് എം തോമസിന്‍റെ പ്രസ്‌താവനയെ കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. പാർട്ടി സമ്മേളനങ്ങളിൽ ലൗ ജിഹാദ് വിഷയം ചർച്ച ചെയ്‌തതിന്‍റെ ധൈര്യത്തിലാണോ ജോർജ് എം തോമസ് പ്രസ്‌താവന നടത്തിയതെന്നും സലാം ചോദിച്ചു.
ALSO READ ജോർജ് എം തോമസിന് പിശക് പറ്റി; ലൗജിഹാദ് ആര്‍.എസ്.എസ് സൃഷ്ടിയെന്ന് മോഹനൻ മാസ്റ്റർ