ETV Bharat / state

'ഒരിക്കല്‍ ക്ഷണിച്ചു, ഇനിയില്ല': സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന് ക്ഷണമില്ല

author img

By ETV Bharat Kerala Team

Published : Nov 1, 2023, 1:53 PM IST

Muslim League rejected from CPM Palestine Solidarity rally: പലസ്‌തീന്‍ നിലപാടില്‍ മുസ്‌ലിം ലീഗിന് ഇരത്താപ്പ് നയമാണെന്ന് വിലയിരുത്തിയാണ് സിപിഎം തീരുമാനം. അതേസമയം എപി, ഇകെ വിഭാഗങ്ങളെ ക്ഷണിക്കും.

CPM Rally  CPM Palestine Solidarity rally  CPM Palestine Solidarity rally Kozhikode  Muslim League rejected from CPM Palestine rally  Palestine Solidarity rally  സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി  സിപിഎം  പലസ്‌തീന്‍ നിലപാടില്‍ മുസ്‌ലിം ലീഗിന് ഇരത്താപ്പ്  മുസ്‌ലിം ലീഗ്
Muslim League rejected from CPM Palestine Solidarity rally

കോഴിക്കോട് : സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിക്കേണ്ടെന്ന് തീരുമാനം (Muslim League not invited to CPM Palestine Solidarity rally). കോഴിക്കോട് ജില്ല കമ്മറ്റി ഓഫിസിൽ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. പലസ്‌തീന്‍ വിഷയത്തില്‍ ലീഗിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിലയിരുത്തിയാണ് റാലിയിലേക്ക് ലീഗിനെ ക്ഷണിക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎം എത്തിയത് (Muslim League rejected from CPM Palestine Solidarity rally).

അതേസമയം ഇകെ, എപി വിഭാഗം സമസ്‌തകളെ റാലിയിലേക്ക് ക്ഷണിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗ് അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഒരു തവണ കൂടി ലീഗിനെ ക്ഷണിച്ച് മറ്റൊരബന്ധം കൂടി വരുത്തി വയ്‌ക്കേണ്ട എന്നാണ് പൊതുവിൽ പാർട്ടി കൈക്കൊണ്ടത്.

അതിന് ലീഗിൻ്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ഒരു വിലയിരുത്തലും നടത്തിയിരിക്കുകയാണ്. ഈ മാസം 11നാണ് സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

നേരത്തെ മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പ്രസ്‌താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രസംഗത്തിനിടെ ഹമാസ് ഭീകരവാദം എന്നതരത്തില്‍ തരൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരപ്രവര്‍ത്തനം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വിശേഷിപ്പിച്ചത്.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശക്തമായ വിമര്‍ശനങ്ങളാണൻ് ഉയര്‍ന്നത്. സിപിഎം നേതാക്കളായ എം സ്വരാജും കെടി ജലീലും വിമര്‍ശിച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ലീഗിന്‍റെ ചെലവില്‍ തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യമാണ് നടത്തിയത് എന്നായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്തൊരു ഭീകര സംഘടനയാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് കഴിയുന്നില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തി.

തരൂര്‍ എന്തുകൊണ്ട് ഇസ്രയേലിനെ ഭീകരര്‍ എന്ന് വിളിച്ചില്ല എന്നതായിരുന്നു കെടി ജലീല്‍ ഉയര്‍ത്തിയ വിമര്‍ശനം. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായെന്നും ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ലെന്നും ജലീല്‍ പറഞ്ഞു. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും ഇല്ലാത്തവരെന്നും കെടി ജലീല്‍ വിമര്‍ശിച്ചിരുന്നു.

പ്രസ്‌താവനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി ശശി തരൂരും രംഗത്തുവന്നു. തന്‍റെ പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും തന്‍റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട എന്നുമായിരുന്നു തരൂരിന്‍റെ വിശദീകരണം.

Also Read: Shashi Tharoor Explanation On Hamas Remarks: 'പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട, എന്നും പലസ്‌തീനൊപ്പം' : ശശി തരൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.