ETV Bharat / state

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുഈനലി തങ്ങള്‍ വിമത യോഗത്തില്‍ - കേശവമേനോൻ

ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിക്കാനായിരുന്നു യോഗം

Muslim league  Mueen ali Shihab thangal  rebel side meeting  Muslim league former chief Hyderali Shihab thangal  Hyderali Shihab thangal S  മുസ്‌ലിംലീഗ്  മുസ്‌ലിംലീഗ് വിമതരുടെ യോഗത്തില്‍  ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ  മുഈൻ അലി തങ്ങള്‍  മുസ്‌ലിംലീഗ് സസ്പന്‍ഡ് ചെയ്ത  അധ്യക്ഷന്‍  കേശവമേനോൻ  കുഞ്ഞാലിക്കുട്ടി
മുസ്‌ലിംലീഗ് വിമതരുടെ യോഗത്തില്‍ പങ്കെടുത്ത് മുന്‍ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങള്‍
author img

By

Published : Oct 18, 2022, 7:25 PM IST

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി ശിഹാബ് തങ്ങളുടെ മൂത്ത മകനുമായ മുഈനലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് വിമത യോഗത്തില്‍. അച്ചടക്ക നടപടി നേരിട്ട മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ഇന്ന് വൈകിട്ട് നടന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനത്തിലും അനുസ്മരണ സമ്മേളനത്തിലുമാണ് ഉദ്ഘാടകനായി മുഈനലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചത്.

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുഈനലി തങ്ങള്‍ വിമത യോഗത്തില്‍

ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനാണ് ഹംസയെ സസ്പെൻഡ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ ലീഗ് ജില്ല നേതാക്കളും നേരത്തെ സംഘടന തലത്തില്‍ നടപടിക്കിരയായ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കളുമാണ് യോഗത്തില്‍ സംബന്ധിച്ചത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.