ETV Bharat / state

വടകരയിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന് ആവശ്യം ശക്തം - മുല്ലപ്പള്ളി

മത്സരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Mar 19, 2019, 12:00 AM IST

വടകരയിൽ സ്ഥാനാർഥി നിർണയത്തിൽ അവ്യക്തത തുടരുന്നതിനിടെ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടകരയിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്തരുതെന്നും ശക്തമായ മത്സരം വേണമെന്നുമാണ് പാർട്ടിക്കുള്ളിലെ പൊതു വികാരം. മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മലബാറിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ഥികളും വിഎം സുധീരൻ ഉൾപ്പടെയുള്ള നേതാക്കളും രംഗത്തെത്തി.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തി. മുല്ലപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം എഐസിസി, കെപിസിസി നേതൃത്വത്തിന് നേതാക്കളും പ്രവർത്തകരും അയച്ചിരുന്നു. വടകരയിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്തരുതെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആർഎംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

വടകരയിൽ രാഷ്ട്രീയപോരാട്ടം വേണം; മുല്ലപ്പള്ളി മത്സരിക്കണമെന്ന് ആവശ്യം

1 minute

ന്യൂഡൽഹി∙ വടകരയിൽ സ്ഥാനാർഥി നിർണയത്തിൽ അവ്യക്തത തുടരുന്നതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ സമ്മർദം ശക്തമാകുന്നു. വടകരയില്‍ രാഷ്ട്രീയപോരാട്ടം വേണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. അതുകൊണ്ട് മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ഥികളും വി.എം.സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തി. ഇതിനെത്തുടർന്നു മുല്ലപ്പള്ളി കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തി. മത്സരിക്കാനില്ലെന്ന നിലപാട് മുല്ലപ്പള്ളി ആവർത്തിച്ചുവെന്നാണു വിവരം. മുല്ലപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം എഐസിസി, കെപിസിസി നേതൃത്വത്തിനു നേതാക്കളും പ്രവർത്തകരും അയച്ചിരുന്നു. വടകരയിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്തരുതെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആർഎംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.