ETV Bharat / state

മുല്ലപ്പള്ളിയും, സുധീരനും അസൗകര്യം അറിയിച്ചു, മുന്നണി വിപുലീകരണം ചര്‍ച്ചയില്‍: കെ സുധാകരന്‍ - kpcc

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്ന രണ്ട് നേതാക്കളും അസൗകര്യം അറിയിച്ചിരുന്നെന്നും സുധാകരന്‍ പറഞ്ഞു

ചിന്തന്‍ ശിബിരം  കോഴിക്കോട് ചിന്തന്‍ ശിബിരം  കെ സുധാകരന്‍  കെപിസിസി  kozhikode chinthan shivir  kpcc  k sudhakarn
മുല്ലപ്പള്ളിയും, സുധീരനും അസൗകര്യം അറിയിച്ചു, മുന്നണി വിപുലീകരണം ചര്‍ച്ചയില്‍: കെ സുധാകരന്‍
author img

By

Published : Jul 24, 2022, 12:33 PM IST

Updated : Jul 24, 2022, 12:40 PM IST

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന രണ്ട് നേതാക്കളും അസൗകര്യം അറിയിച്ചിരുന്നു. മുല്ലപ്പള്ളിയുടെ പ്രശ്‌നങ്ങള്‍ നേതൃത്വം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍ മാധ്യമങ്ങളോട്

മുന്നണി വിപുലീകരണവും ചര്‍ച്ചയിലാണെന്ന് കെ.സുധാകരന്‍ അറിയിച്ചു. ഒരു മാസത്തിനകം പുനഃസംഘടന നടത്തും. ലീഗ് മുന്നണിയില്‍ തന്നെ തുടരുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഡിസിസി പ്രസിഡന്‍റുമാരെ ഉടന്‍ മാറ്റില്ലെങ്കിലും പ്രവര്‍ത്തന പോരായ്‌മ വിലയിരുത്തും. ജില്ല തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ(23.07.2022) കോഴിക്കോട് ആരംഭിച്ച കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം ഇന്നാണ് അവസാനിക്കുന്നത്.

Last Updated : Jul 24, 2022, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.