ETV Bharat / state

അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം; ആള്‍മാറാട്ടം അറിഞ്ഞില്ലെന്ന് വിദ്യാര്‍ഥി

"മാധ്യമ പ്രവര്‍ത്തകര്‍ വന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്. നന്നായി പഠിച്ചാണ് ഞാന്‍ പരീക്ഷയെഴുതിയത്" - ആരോപണ വിധേയനായ വിദ്യാര്‍ഥി

author img

By

Published : May 11, 2019, 5:56 PM IST

അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം

കോഴിക്കോട്: മുക്കം നീലേശ്വരം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവത്തില്‍ നന്നായി പഠിച്ചാണ് താന്‍ പരീക്ഷയെഴുതിയതെന്നും അധ്യാപകന്‍ പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും വിദ്യാര്‍ഥി. അധ്യാപകന്‍ എഴുതിക്കൊടുത്ത പരീക്ഷയില്‍ ഒന്ന് തന്‍റെ പേപ്പറയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞത്. നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയത്. ജയിക്കുമെന്ന് ഉറപ്പുമുണ്ടായിരുന്നു. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ തന്‍റേത് മാത്രം വന്നിരുന്നില്ല. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ പേരില്‍ വന്ന എന്തോ തെറ്റാണ് റിസള്‍ട്ട് തട്ടസ്സപ്പെടാന്‍ കാരണമെന്നാണ് പറഞ്ഞത്. ഇത് ശരിയാക്കാന്‍ നോക്കുന്നതിനിടെയാണ് ആള്‍മാറാട്ട സംഭവം അറിഞ്ഞതെന്നും വിദ്യാര്‍ഥി പറഞ്ഞു. ഇതോടെ പഠനത്തില്‍ പിറകിലായ വിദ്യാര്‍ഥികളെ സഹായിക്കാനാണ് പരീക്ഷയെഴുതിയതെന്ന സ്‌കൂളിലെ അധ്യാപകന്‍റെയും അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദിന്‍റെ വാദം പൊളിഞ്ഞു.

താന്‍ പരീക്ഷയെഴുതിയത് ശരിയാണെന്നും അത് പഠനവൈകല്യമുള്ള വിദ്യാര്‍ഥികളെ സഹായിക്കാനാണെന്നും കഴിഞ്ഞ ദിവസം നിഷാദ് വി മുഹമ്മദ് പ്രതികരിച്ചിരുന്നു. നിഷാദ് വി മുഹമ്മദ് രണ്ട് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിക്കൊടുത്തുവെന്നും 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെഴുതിയെന്നും കഴിഞ്ഞ ദിവസം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പളെ അടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇതാണ് ഇപ്പോള്‍ വിദ്യാര്‍ഥി തള്ളിയത്.

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന വാദത്തിന് കൂടുതല്‍ ശക്തിയേറുകയാണ്. മറ്റ് അധ്യാപകരുടെ സഹായം നിഷാദ് വി മുഹമ്മദിന് ലഭിച്ചിട്ടുണ്ടാവുമെന്ന കണക്ക് കൂട്ടലിലാണ് ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്‍റ്. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അധ്യാപകന്‍ സ്വന്തം നിലയില്‍ ചെയ്തതാകാമെന്നുമാണ് സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറയുന്നത്.
കേസ് തിങ്കളാഴ്ച ഡിജിപി വടകര റൂറല്‍ എസ്.പിക്ക് കൈമാറും. തുടര്‍ന്ന് മുക്കം പോലീസ് കേസന്വേഷിക്കും.

നാല് വര്‍ഷം കൊണ്ട്‌ വലിയ നേട്ടത്തിലേക്ക് എത്തിയ സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

Intro:Body:

നീലേശ്വരത്തെ അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം; ആള്‍മാറാട്ടം അറിഞ്ഞില്ലെന്ന് വിദ്യാര്‍ഥി

കോഴിക്കോട്: മുക്കം നീലേശ്വരത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതിയ അധ്യാപകനെ പ്രതിരോധത്തിലാക്കി വിദ്യാര്‍ഥിയുടെ പ്രതികരണം. താന്‍ നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും അധ്യാപകന്‍ പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും സ്‌കൂളിലെ വിദ്യാര്‍ഥി പറഞ്ഞു. ഇതോടെ പഠനത്തില്‍ പിന്നോക്കമായ വിദ്യാര്‍ഥികളെ സഹായിക്കാനാണ് അവരുടെ പ്ലസ്ടു പരീക്ഷയെഴുതിയതെന്ന സ്‌കൂളിലെ അധ്യാപകനും പരീക്ഷാ ചുമതലുണ്ടായിരുന്ന അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി മുഹമ്മദിന്റെ വാദം പൂര്‍ണമായും പൊളിഞ്ഞു. 

നിഷാദ് വി മുഹമ്മദ് രണ്ട് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിക്കൊടുത്തുവെന്നും 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെഴുതിയെന്നും കഴിഞ്ഞ ദിവസം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പളെ അടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ പരീക്ഷയെഴുതിയെന്നത് ശരിയാണെന്നും അത് പഠനവൈകല്യമുള്ള വിദ്യാര്‍ഥികളെ സഹായിക്കാനായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം നിഷാദ് വി മുഹമ്മദ് പ്രതികരിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വിദ്യാര്‍ഥി തള്ളിയത്.

അധ്യാപകന്‍ എഴുതിക്കൊടുത്ത പരീക്ഷയില്‍ ഒന്ന് തന്റെ പേപ്പറയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞത്. നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയത്. ജയിക്കുമെന്ന് ഉറപ്പുമുണ്ടായിരുന്നു. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ തന്റേത് മാത്രം വന്നിരുന്നില്ല. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ പേരില്‍  വന്ന എന്തോ തെറ്റാണ് റിസള്‍ട്ട് തട്ടസ്സപ്പെടാന്‍ കാരണമെന്നാണ് പറഞ്ഞത്. ഇത് ശരിയാക്കാന്‍ നോക്കുന്നതിനിടെയാണ് ആള്‍മാറാട്ട സംഭവം അറിഞ്ഞതെന്നും വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ മികച്ച റിസള്‍ട്ട് ഉറപ്പിക്കാനാണ്‌ അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന വാദത്തിന് കൂടുതല്‍ ശക്തിയേറുകയാണ്. 

മറ്റ് അധ്യാപകരുടെ സഹായവും പിന്തുണയും നിഷാദ് വി മുഹമ്മദിന് ലഭിച്ചിട്ടുണ്ടാവുമെന്ന കണക്ക് കൂട്ടലിലാണ് ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ്. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അധ്യാപകന്‍ സ്വന്തം നിലയില്‍ ചെയ്തതാകാമെന്നുമാണ് സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ ആള്‍മാറാട്ടത്തിന് കേസെടുത്ത് അന്വേഷിക്കും. കേസ് തിങ്കളാഴ്ച ഡിജിപി വടകര റൂറല്‍ എസ്.പിക്ക് കൈമാറും. തുടര്‍ന്ന് മുക്കം പോലീസ് ആയിരിക്കും കേസന്വേഷിക്കുക.

ഇത്തവണ ആകെ 175 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 173 പേരും സ്‌കൂളില്‍ നിന്ന് വിജയിച്ചിരുന്നു. 22 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിച്ചു. സയന്‍സില്‍ നിന്ന് 17 പേരും കൊമേഴ്സില്‍ നിന്ന് അഞ്ച് പേരും. കൂടാതെ 12 കുട്ടികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു. 2014- 15 വര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിടത്ത് നിന്നാണ് നാല് വര്‍ഷം കൊണ്ട്‌ വലിയ നേട്ടത്തിലേക്ക് സ്‌കൂള്‍ എത്തിയത്.    സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.