ഹൈദരാബാദ്: നോക്കിയ ബ്രാൻഡ് ഫോണുകളുടെ നിർമാണത്തിലൂടെ പ്രശസ്‌തരായ എച്ച്എംഡി ഗ്ലോബലിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണായ എച്ച്എംഡി ഫ്യൂഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്വന്തം ബ്രാൻഡ് നെയിമിൽ സ്‌മാർട്ട്‌ഫോണുകൾ ഇറക്കാൻ തുടങ്ങിയ എച്ച്‌എംഡി വ്യത്യസ്‌തമാർന്ന ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് വിപണിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അനേകം ഫീച്ചറുകളടങ്ങുന്ന പുതുപുത്തൻ കെയ്‌സ് സഹിതമാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിന്‍റെ പെർഫോമൻസ് തന്നെ മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള കെയ്‌സ് ആണ് എച്ച്‌എംഡി ഫ്യൂഷൻ ഫോണിന്‍റെ പ്രത്യേകത. 'സ്‌മാർട്ട് ഔട്ട്‌ഫിറ്റ്സ്' എന്ന പേരിൽ പുറത്തിറക്കുന്ന കെയ്‌സുകൾക്ക് ഓരോന്നിനും വ്യത്യസ്‌ത ഫീച്ചറുകളാണ് ഉള്ളത്. ഈ കെയ്‌സുകൾ പ്രത്യേക പിന്നുകൾ ഉപയോഗിച്ച് ഫോണിന്‍റെ പിൻഭാഗത്ത് ഘടിപ്പിക്കാനും ആവശ്യാനുസരണം മാറ്റിയിടാനും സാധിക്കും.
Introducing the all new HMD FUSION. Witness the combination of style, power, and performance like never before. From the edgy Gaming Outfit to the fabulous Flashy Glam, the HMD FUSION got you covered! It comes with stunning 108MP rear camera, 50MP selfie perfection, Snapdragon 4… pic.twitter.com/cnnfKIdOrv
— HMD India (@HMDdevicesIN) November 26, 2024
ഉപഭോക്താക്കോളുടെ ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗെയിമിങ് ഔട്ട്‌ഫിറ്റും, മെച്ചപ്പെട്ട സെൽഫികൾക്കായി മടക്കാവുന്ന എൽഇഡി ഫ്ലാഷ് റിങോടു കൂടിയ ഫ്ലാഷി ഔട്ട്‌ഫിറ്റും ഫോണിനൊപ്പം ലഭ്യമാകും. മറ്റ് കസ്റ്റമൈസ്‌ഡ് ഔട്ട്‌ഫിറ്റുകളും ലഭ്യമാണ്. ഫോണിന്‍റെ മറ്റ് ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, സ്‌നാപ്‌ഡ്രാഗൺ 4 Gen 2 SoC പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 108 എംപി പ്രൈമറി സെൻസറോടു കൂടിയ ഡ്യുവൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. മികച്ച ഫോക്കസ് നൽകുന്നതിന് 2 എംപി ഡെപ്‌ത് സെൻസറും നൽകിയിട്ടുണ്ട്.
6.56 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള ഫോൺ മികച്ച സ്‌ക്രീൻ അനുഭവമാണ് നൽകുക. ആൻഡ്രോയ്‌ഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ രണ്ട് വർഷത്തെ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി സപ്പോർട്ടും ലഭിക്കും. ഫേസ് ലോക്കും ഫിങ്കർപ്രിന്‍റും സുരക്ഷ ഫീച്ചറുകളായി ഫോണിൽ നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് എംഎച്ച്‌ഡി ഫ്യൂഷനിൽ നർകിയിരിക്കുന്നത്.
വില എത്രയാണ്?
എച്ച്എംഡി ഫ്യൂഷൻ 17,999 രൂപയ്‌ക്ക് ഇന്ത്യയിൽ ലഭ്യമാവും. ഫോണിനൊപ്പം 5,999 രൂപ വില വരുന്ന കാഷ്വൽ, ഫ്ലാഷി, ഗെയിമിങ് ഔട്ട്‌ഫിറ്റുകളും ലഭ്യമാവും. എച്ച്‌എംഡി വെബ്‌സൈറ്റിലും ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റുകളിലും ഫോൺ ലഭ്യമാവും. ആമസോണിൽ ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ഫോൺ 2,000 രൂപ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാനാകും. നവംബർ 29ന് ഉച്ചയ്‌ക്ക് 12.01നാണ് ആമസോണിൽ വിൽപ്പന ആരംഭിക്കുക. എന്നാൽ ഈ സ്‌പെഷ്യൽ ഓഫർ എത്ര വരെ ഉണ്ടായിരിക്കുമെന്നത് വ്യക്തമല്ല.
Also Read: