ETV Bharat / state

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ; പങ്കെടുക്കാനൊരുങ്ങി മുജാഹിദ് വിഭാഗം - ഏക സിവിൽ കോഡ് സിപിഎം സെമിനാർ മുജാഹിദ് വിഭാഗം

കെഎൻഎം സംസ്ഥാന പ്രസിഡന്‍റ് സെനിമാറിൽ പങ്കെടുക്കും. മുജാഹിദ് വിഭാഗം സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് മുസ്ലീം ലീഗിന് തിരിച്ചടിയാകും.

Mujahideen will participate in the CPM seminar  CPM seminar against uniform civil code  CPM seminar against uniform civil code Mujahideen  Mujahideen  cpm invited Mujahideen in seminar against ucc  ucc  uniform civil code  uniform civil code cpm  ഏക സിവിൽ കോഡ്  ഏക സിവിൽ കോഡിനെതിരെ സിപിഎം  സിപിഎം  ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ  ഏക സിവിൽ കോഡ് സിപിഎം സെമിനാർ  ഏക സിവിൽ കോഡ് സിപിഎം സെമിനാർ മുജാഹിദ് വിഭാഗം  സിപിഎം സെമിനാർ മുജാഹിദ് വിഭാഗം
സിപിഎം
author img

By

Published : Jul 10, 2023, 12:05 PM IST

Updated : Jul 10, 2023, 12:53 PM IST

കോഴിക്കോട് : ഏക സിവിൽ കോഡിനെതിരെ (uniform civil code) സിപിഎം (CPM) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ് വിഭാഗവും പങ്കെടുക്കും. കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുള്ളക്കോയ മദനിയാണ് സെമിനാറിൽ പങ്കെടുക്കുക. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ നേരിട്ടെത്തിയാണ് മദനിയെ സെമിനാറിലേക്ക് ക്ഷണിച്ചത്.

ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ കൂട്ടായ നീക്കം ആവശ്യമായതുകൊണ്ട് തന്നെ സിപിഎം ക്ഷണം സ്വീകരിക്കാൻ കെഎൻഎം തീരുമാനിച്ചു. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണ്. അവർക്ക് അവരുടേതായ തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. മത സംഘടന എന്ന നിലയിൽ കെഎൻഎമ്മിന് ആരുമായും സഹകരിക്കാമെന്നും അബ്‌ദുള്ളക്കോയ മദനി അറിയിച്ചു.

അതേസമയം, ലീഗിനെ പിന്തുണക്കുന്ന സമസ്‌ത ഇ കെ വിഭാഗത്തിന് പുറമെ മുജാഹിദ് വിഭാഗവും സിപിഎം സെമിനാറിൽ പങ്കെടുക്കാൻ തയ്യാറായത് മുസ്ലീം ലീഗിന് രാഷ്ട്രീയമായി തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് ലീഗിന്‍റെ നിലപാട്. ഏക സിവിൽ കോഡിനെതിരായ പ്രതിഷേധങ്ങൾ കോൺഗ്രസ് ഗൗരവത്തോടെ കാണണമെന്നാണ് ലീഗ് ഉന്നയിക്കുന്ന ആവശ്യം.

ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങൾ ഇത് വ്യക്തമാക്കിയത്. സെമിനാറില്‍ സമസ്‌ത പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ആ സംഘടനയ്‌ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ദേശീയ സെമിനാറില്‍ പങ്കെടുക്കണം എന്ന സിപിഎമ്മിന്‍റെ ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചതിന് പിന്നാല പരിഹസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan) രംഗത്തെത്തിയിരുന്നു. ഒരു ക്ഷണം ലഭിക്കുമ്പോഴേക്കും ലീഗ് പോകുമെന്ന് കരുതാന്‍ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കള്‍ മാറിയെന്നത് അദ്‌ഭുതമാണെന്നായിരുന്നു വി ഡി സതീശന്‍റെ പ്രസ്‌താവന. ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന നിലപാടായിരുന്നു സിപിഎം എക്കാലവും സ്വീകരിച്ചിരുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

കാപട്യവുമായാണ് സിപിഎം ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അധികാരം ഉണ്ടായിരുന്ന കാലത്തും അല്ലാത്തപ്പോഴും കോണ്‍ഗ്രസ് ഏക സിവിൽ കോഡിന് എതിരായിരുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. കോൺഗ്രസ് മുന്നോട്ടുപോകുന്നത് വ്യക്തതയോടെയാണെന്നും ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 15 ശനിയാഴ്‌ചയാണ് ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോടാണ് സെമിനാര്‍ നടക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്‌ഘാടനം നിർവ്വഹിക്കുക.

Also read : UCC | ഏക സിവില്‍ കോഡില്‍ ഭിന്നത; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Last Updated : Jul 10, 2023, 12:53 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.