ETV Bharat / state

"അത് വിമർശനമായിരുന്നില്ല, യാഥാർഥ്യം": എംടിയുടെ പ്രസംഗം നേരത്തെഎഴുതി തയ്യാറാക്കിയതെന്ന് എൻഇ സുധീർ - എൻ ഇ സുധീർ എഫ്ബി പോസ്റ്റ്

MT Vasudevan Nair's Speech: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിലെ (കെഎൽഎഫ്) എംടിയുടെ പ്രസംഗം നേരത്തെ തന്നെ എഴുതി തയ്യാറാക്കിയതെന്ന് വളരെ അടുത്ത സുഹൃത്തായ എൻ.ഇ സുധീർ.

MT Vasudevan Nair Speech  സാഹിത്യോത്സവ വേദി  എൻ ഇ സുധീർ എഫ്ബി പോസ്റ്റ്  Kozhikode K L F
MT VASUDEVAN NAIR
author img

By ETV Bharat Kerala Team

Published : Jan 12, 2024, 10:04 AM IST

കോഴിക്കോട്: സാഹിത്യോത്സവ വേദിയിലെ എംടിയുടെ തുറന്ന് പറച്ചിൽ നേരത്തെ തന്നെ തയ്യാറാക്കിയതെന്ന് എൻ.ഇ സുധീർ (MT Vasudevan Nair's Speech). ബുധനാഴ്‌ച വീട്ടിൽ ചെന്ന് കണ്ടപ്പോൾ അദ്ദേഹം എല്ലാം എഴുതി തയ്യാറാക്കിയിരുന്നു. പ്രസംഗത്തിന് ശേഷം കെഎൽഎഫ് വേദിയിൽ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. 'ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്'. ഫേസ് ബുക്ക് പോസ്റ്റിലാണ് എഴുത്തുകാരനും എംടിയുടെ വളരെ അടുത്ത സുഹൃത്തുമായ എൻഇ സുധീർ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേ‌സ്‌ബുക്ക് കുറിപ്പ് - ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
"ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. " തന്‍റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

എം ടിയുടെ പ്രസംഗം പൂര്‍ണ രൂപം: ഈ സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്‍റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി. ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്‌മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയിഡിന്‍റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാർക്‌സിയൻ തത്വ ചിന്തകനുമായിരുന്ന വിൽഹെം റീഹ് 1944 ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശിഥിലീകരണത്തിന്‍റെ കാര്യ കാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജ്‌മെന്‍റ്കളെ ഏൽപ്പിക്കുമ്പോൾ അപചയത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നൽകി. വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആർജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനിൽപ്പുള്ളൂ എന്നും റീഹിനേക്കാൾ മുൻപ് രണ്ടു പേര് റഷ്യയിൽ പ്രഖ്യാപിച്ചു - എഴുത്തുകാരായ ഗോർക്കിയും ചെഖോവും. തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്‌ചയുടെ മേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആൾക്കൂട്ടത്തെ തൃപ്‌തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്യ്രത്തിന്‍റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ സമൂഹമാണ് അവർ സ്വപ്‌നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്‍റെ ലക്ഷ്യമെന്ന് മാർക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.

Also Read:മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ രാഷ്ട്രീയ വിമര്‍ശനവുമായി എം ടി വാസുദേവന്‍ നായര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.