ETV Bharat / state

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്കും രണ്ടാനച്ഛനും കഠിന തടവ് - അമ്മയ്‌ക്കും രണ്ടാനച്ഛനും കഠിന തടവ്

ഒന്നാം പ്രതിയായ അമ്മക്ക് ഏഴ് കൊല്ലവും രണ്ടാം പ്രതിയും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ്‌ ആറു പ്രതികൾക്കും 10 കൊല്ലവുമാണ് തടവ്. കുട്ടിയെ പ്രലോഭിപ്പിച്ച് 2007 –2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ പലർക്കായി പണത്തിന് വേണ്ടി കാഴ്‌ചവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Mother and step father  raping 13 year old girl  പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്  അമ്മയ്‌ക്കും രണ്ടാനച്ഛനും കഠിന തടവ്  പബ്ലിക് പ്രോസിക്യൂട്ടർ പി.രാജീവ്
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്കും രണ്ടാനച്ഛനും കഠിന തടവ്
author img

By

Published : Feb 23, 2021, 8:07 PM IST

കോഴിക്കോട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് പലർക്കായി കാഴ്‌ചവച്ച കേസിൽ രണ്ടാനച്ഛനും അമ്മയുമടക്കം എട്ട് പേർക്ക് കഠിന തടവ്. ഒന്നാം പ്രതിയായ അമ്മക്ക് ഏഴ് കൊല്ലവും രണ്ടാം പ്രതിയും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ്‌ ആറു പ്രതികൾക്കും 10 കൊല്ലവുമാണ് തടവ്. 14 കൊല്ലത്തെ നിയമ പോരാട്ടത്തിനൊടുവിൽ കേസിൽ ആറ് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്‍റെ പാശ്ചാത്തലത്തിലാണ് വിധി. കോഴിക്കോട് ഫാസ്റ്റ്‌ട്രാക് സെ്പഷ്യൽ സെഷൻസ് ജഡ്‌ജി എസ്.ആർ. ശ്യാംലാലാണ് ശിക്ഷ വിധിച്ചത്. മാതാവ് 10,000 രൂപയും മറ്റുള്ളവർ 35,000 രൂപവീതവും പിഴയടക്കണം. പണം പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് അനുഭവിക്കണം.

10 പ്രതികളുള്ള കേസിൽ രണ്ട് പേരെ വിട്ടയച്ചു. മാതാവിനും രണ്ടാനച്ഛനും കൂടാതെ മുഹമ്മദ് എന്ന ബാവ (44), കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മുഹമ്മദ് മുസ്‌തഫ എന്ന മാനു (54), നൗഷാദ് (48), അഷ്റഫ് (53), നൗഷാദ് (41) എന്നിവരാണ് പ്രതികൾ. കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ (38), അബ്‌ദുൽ ജലീൽ (49) എന്നിവരെ വിട്ടയച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.രാജീവ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ ഉമ്മക്കും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007 –2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ പലർക്കായി പണത്തിന് വേണ്ടി കാഴ്‌ചവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയടക്കം പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്‌തരിച്ച കേസിൽ 73 രേഖകൾ ഹാജരാക്കി. ശിക്ഷാനിയമം 376 (ബലാൽസംഗം) പ്രകാരം രണ്ടുമുതൽ ഏട്ടുവരെയുള്ള പ്രതികൾക്ക് 10 കൊല്ലം കഠിന തടവും 25,000 രൂപ പിഴയും 373 (പ്രായപൂർത്തിയാവാത്ത കുട്ടിയെ വാങ്ങുക) പ്രകാരം അഞ്ച് കൊല്ലം വീതം കഠിന തടവും 10,000 രൂപ വീതം പിഴയുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. മാതാവിന് 371ാം വകുപ്പ് (അടിമയാക്കി വിൽക്കുക) പ്രകാരമാണ് ശിക്ഷ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.